മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു; അന്ത്യം പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം.

മൃതദേഹം ഏഷ്യാനെറ്റ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും.

നീലകണ്ഠശര്‍മ്മയുടേയും തങ്കമ്മയുടേയും മകനായി 1957ലാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, മധുര യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാതൃഭൂമി, മാധ്യമം ദിനപ്പത്രം, ദ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു.

ഗോപകുമാര്‍ സംവിധാനവും അവതരണവും നിര്‍വഹിച്ച് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന ‘കണ്ണാടി’ ശ്രദ്ധേയമായ പരിപാടിയാണ്. ‘കണ്ണാടി’ക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, ‘ശുചീന്ദ്രം രേഖകള്‍’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2009ലെ സുരേന്ദ്രന്‍ നീലേശ്വരം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News