സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫിന്റെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ അക്രമി സംഘം വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുറത്തു കിടന്ന ചവിട്ടുമെത്തക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രി കോഴ വാങ്ങിയെന്ന് സരിത മൊഴി നല്‍കിയതിന് പിന്നാലെയാണ് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജോസഫ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News