യുഎഇയില്‍ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ; കോടതി വിധി കൊലപാതകക്കേസുകളില്‍

യുഎഇയില്‍ വ്യത്യസ്ത കൊലപാതകക്കേസുകളില്‍ രണ്ടു മലയാളികളെ വധശിക്ഷക്ക് വിധിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ബാസിത്ത്, ചാവക്കാട് സ്വദേശി എന്നിവര്‍ക്കാണ് ഷാര്‍ജ, റാസല്‍ഖൈമ കോടതികളാണ് വധശിക്ഷ വിധിച്ചത്.

ഷാര്‍ജ അസ്ഹര്‍ അല്‍ മദീന ട്രേഡിംഗ് സെന്റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്‍ ബാസിത്തിനെ വധശിക്ഷക്ക് വിധിച്ചത്. വ്യാഴാഴ്ചയാണ് ഷാര്‍ജ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 2013 സെപ്തംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഒന്നേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കാനായിരുന്നു കൊല.

റാസല്‍ ഖൈമയില്‍ ഫിലിപ്പൈന്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ചാവക്കാട് സ്വദേശിയെ വധശിക്ഷക്ക് വിധിച്ചത്. ഒന്നര വര്‍ഷം മുമ്പായിരുന്നു സംഭവം. മലയാളിയുടെ ചില അമാന്യ നടപടികള്‍ മൊബൈലില്‍ പകര്‍ത്തിയ ഫിലിപ്പൈന്‍സ് സ്വദേശി ഇതുപയോഗിച്ച് ഇയാളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിരുന്നു. ഇതു തുടര്‍ന്നതോടെയാണ് കൊലപാതകത്തില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News