ചെന്നിത്തലയ്ക്ക് രണ്ടു കോടി രൂപ നല്‍കി; ശിവകുമാറിന് 25 ലക്ഷം; പുതിയ കോഴയാരോപണവുമായി ബിജു രമേശ്; ശിവകുമാറിന് പണം നല്‍കിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത്

തിരുവനന്തപുരം: മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബാറുടമ ബിജു രമേശ്. ചെന്നിത്തലയ്ക്ക് 2 കോടി രൂപയും ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ബിജുരമേശ് വെളിപ്പെടുത്തി.

ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയത്. ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് വി.എസ് ശിവകുമാറിന് പണം നല്‍കിയത്. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്‍കിയില്ലെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബാര്‍വിഷയമില്ലെന്ന് മന്ത്രി ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയായ താന്‍ ബാര്‍ വിഷയത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ കോഴയാരോപണം നിഷേധിച്ച് ചെന്നിത്തലയും രംഗത്തെത്തി. ബിജു രമേശ് ഉന്നയിച്ച ആരോപണം തെറ്റാണ്. കെപിസിസി രസീത് നല്‍കാതെ പണം വാങ്ങില്ല. കെപിസിസിക്ക് ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News