മംമ്ത വീണ്ടും ഗായികയായി; ജയറാമിന്റെ ആടുപുലിയാട്ടത്തില്‍ ഡപ്പാന്‍കുത്ത് പാട്ടുമായി മംമ്ത

നടി മംമ്ത മോഹന്‍ദാസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പിന്നണി ഗായികയുടെ മേലങ്കിയണിയുന്നു. ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തിലാണ് മംമ്ത വീണ്ടും ഗായികയാകുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഒരു ഡപ്പാന്‍കുത്ത് പാട്ടാണ് ചിത്രത്തില്‍ മംമ്ത പാടുന്നത്. തമിഴ് ഗ്രാമീണ ഗാനത്തിന്റെ രീതിയിലുള്ള കറുപ്പാന കണ്ണഴകി എന്നു തുടങ്ങുന്ന ഗാനമാണ് മംമ്ത പാടിയത്. ജയറാം നായകനാവുന്ന സിനിമയില്‍ ഷീലു എബ്രഹാം ആണ് നായിക.

മുല്ലശേരി മാധവന്‍ കുട്ടി നേമം പി.ഒ എന്ന സിനിമയില്‍ രതീഷിന്റെ തന്നെ ഈണത്തില്‍ കണ്‍ തുറന്നൊരു കല്യാണി എന്നു തുടുങ്ങുന്ന ഗാനം മംമ്ത പാടിയിരുന്നു. നേരത്തെ വില്ല് എന്ന ചിത്രത്തിന് വേണ്ടി മംമ്ത പാടിയ ഡാഡി മമ്മി വീട്ടില്‍ ഇല്ല, അരികെ എന്ന ചിത്രത്തിലെ ഇരവില്‍ വിരിയും എന്നീ ഗാനങ്ങളും അവതരണശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. ജയറാം തന്നെയായിരുന്നു ഈ ചിത്രത്തിലും നായകവേഷത്തില്‍. ഹൊറര്‍ കോമഡിയായി ഒരുക്കുന്ന സിനിമയില്‍ ജയറാമിന് പുറമെ ഓംപുരി, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷത്തിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel