‘പ്രേമ’ത്തില്‍ മുങ്ങി ഇളയദളപതി; നിവിന്‍ പോളിക്ക് വിജയ്‌യുടെ അഭിനന്ദനം; തമിഴകത്ത് ‘പ്രേമം’ ഇന്ന് 250-ാം ദിവസം; മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് നിവിന്‍ പോളി

പ്രേമം സിനിമയിലെ ജോര്‍ജ്ജ് എന്ന നിവിന്‍ പോളി കഥാപാത്രത്തെ അഭിനന്ദിച്ച് ഇളയദളപതി വിജയ്.

വിജയ്‌യുടെ ഓഫീസില്‍ നിന്ന് ക്ഷണം വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രേമത്തെ കുറിച്ച് അദ്ദേഹം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും നിവിന്‍ പോളി പറഞ്ഞു. ‘പ്രേമം’ സിനിമയുടെ പിന്നിലെ അധ്വാനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

‘താരപകിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് വിജയ്. വിനയവും ലാളിത്യവുമുള്ള മനുഷ്യന്‍. വിലമതിക്കാനാകാത്തതാണ് വിജയ്‌യെ പോലുള്ളവരില്‍ നിന്നുള്ള നല്ല വാക്കുകള്‍. ‘- മറക്കാനാകാത്ത ആ ദിനത്തെ കുറിച്ച് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിജയ്‌യുടെ പുതിയ ചിത്രമായ തെറിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

It totally took me by surprise when I got an invite from Vijay Sir to his office. He had loved ‘Premam’ and sincerely…

Posted by Nivin Pauly on Monday, February 1, 2016

അതേസമയം, ചെന്നൈയില്‍ ‘പ്രേമം’ 250-ാം ദിവസവും നിറഞ്ഞോടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News