ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ ഇരുപത്തഞ്ചുവയസില്‍ താഴെ പ്രായമുള്ള യുവാക്കളെ മന്ത്രിമാരാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി യോഗ്യരായ യുവാക്കളെ മന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ വിവിധ സര്‍വകലാശാലകളോട് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.

മൂന്നു യുവാക്കളെയും മൂന്നു യുവതികളെയും ശിപാര്‍ശ ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. അറബ് സമൂഹങ്ങളിലെ ജനസംഖ്യയുടെ പകുതിയും ഇരുപത്തഞ്ചുവയസ് പൂര്‍ത്തിയാകാത്തവരാണ്. അവരുടെ എണ്ണത്തിന് അനുസരിച്ചുള്ള പ്രാതിനിധ്യം നല്‍കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ശ്രദ്ധ നല്‍കുന്നതിനുമാണ് പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News