ലോകത്തെങ്ങുമുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളുടെ ആരാധകര്‍ മാര്‍ച്ചാകാന്‍ കാത്തിരിക്കുകയാണ്. ഇക്കുറി മാര്‍ച്ചില്‍ മൂന്നു പുതിയ മോഡലുകളാണ് ആപ്പിളില്‍നിന്നു പുറത്തുവരിക. നാലിഞ്ചിലുള്ള ഐഫോണും ഇതില്‍ ഉള്‍പ്പെടും
ഐഫോണ്‍ 5എസ് ഇ എന്ന പേരിലുള്ള നാലിഞ്ച് സ്മാര്‍ട് ഫോണ്‍, ഐപാഡ് എയര്‍ 3, ആപ്പിള്‍ വാച്ചിന്റെ പുതിയ മോഡല്‍ എന്നിവയാണ് മാര്‍ച്ചില്‍ പുറത്തുവരുമെന്നു കരുതുന്നത്. ഐപാഡ് എയര്‍ രണ്ടിന്റെ പിന്‍ഗാമിയായിരിക്കും ഐപാഡ് എയര്‍3.
മാര്‍ച്ച് പതിനഞ്ചിനായിരിക്കും പുതിയ മോഡലുകള്‍ വിപണിയിലേക്കെത്തുക. ചെറിയൊരു ചടങ്ങിലായിരിക്കും ഇതെന്നും ആപ്പിളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഫോണ്‍ 6 എസിന്റെ സമാനമായ സാങ്കേതികവിദ്യയായിരിക്കും നാലിഞ്ചിലുള്ള ഐഫോണ്‍ 5എസ്ഇയ്ക്കുമുണ്ടാവുക.
ഐപാഡ് എയര്‍ 3ന് 4കെ ഡിസ്‌പ്ലോയും 3ഡി ടച്ച് സംവിധാനവും ഉണ്ടാകും. സ്മാര്‍ട് കണക്ടറുള്ള ഐപാഡിന് നാലു സ്പീക്കറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here