ടാന്‍സാനിയന്‍ യുവതിയെ നഗ്‌നയാക്കിയിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി; സംഭവത്തെ വംശീയ അധിക്ഷേപമായി കാണാനാകില്ല

ബംഗളൂരു: ബംഗളൂരില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി നടത്തിച്ചിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തെ വംശീയ അധിക്ഷേപമായി കാണാനാകില്ലെന്നും ഒരു അപകടത്തിനോടുണ്ടായ ജനങ്ങളുടെ പ്രതികരണം മാത്രമായിരുന്നു അതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും പരമേശ്വര അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് അഞ്ചു അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തില്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബംഗളുരുവില്‍ 1200ഓളം വിദേശവിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്ക് സുരക്ഷ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ബംഗളുരു ഹേസാര്‍ഘട്ട റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു സുഡാന്‍കാരന്‍ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരു സംഘമാളുകള്‍ ടാന്‍സാനിയക്കാരിക്ക് നേരെ അക്രമം നടത്തിയത്. യുവതിയെ കാറില്‍നിന്നു വലിച്ചിറക്കി നഗ്‌നയാക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് വന്ന വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News