ദീപിക വിന്‍ ഡീസലിനൊപ്പം; ‘ട്രിപ്പിള്‍ എക്‌സ്’ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ കാണാം

ട്രിപ്പിള്‍ എക്‌സ് പരമ്പരയിലെ പുതിയ ചിത്രത്തിലൂടെ ദീപിക പദുക്കോണ്‍ ഹോളിവുഡില്‍ അരങ്ങേറ്റം നടത്തി. ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് ചിത്രങ്ങള്‍ പുറത്തുവന്നു. ഹോളിവുഡ് സൂപ്പര്‍താരം വിന്‍ ഡീസലിനൊപ്പമുള്ള ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങള്‍. ജെറ്റ് ലീ, ടോണി ജാ അടക്കമുള്ള സൂപ്പര്‍ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന.

ദീപിക പദുകോണിനെ പുകഴ്ത്തി വിന്‍ ഡീസല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീപികയുമായി ഒന്നിച്ച് ജോലി ചെയ്യുക എന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നു. ബോളിവുഡ്- ഹോളിവുഡ് അതിര്‍വരമ്പുകള്‍ ഇതോടെ അവസാനിക്കുകയാണെന്നും ദീപികയുടെ കഥാപാത്രം ലോകം മുഴുവനുള്ള ആരാധകരെ സ്വന്തമാക്കുമെന്നും വിന്‍ പറഞ്ഞു. വിന്‍ ഡീസലിനെ ആലിംഗനം ചെയ്തുനില്‍ക്കുന്ന ചിത്രം ദീപിക നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Here’s an exclusive peek at Deepika Padukone, as Serena, with Vin Diesel in #xXx #TheReturnOfXanderCage! She looks fierce, doesn’t she?

Posted by Deepika Padukone on Thursday, February 4, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News