ഐഫോണിനെ നിശ്ചലമാക്കി പുതിയ എറര്‍ 53 തകരാര്‍; കാരണം കണ്ടെത്താനാകാതെ ആപ്പിള്‍

ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനാണ് ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കളും ആപ്പിളും ഒരുപോലെ നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ തലവേദന. അജ്ഞാതമായ ഒരു തകരാര്‍ ഐഫോണിനെ പിടികൂടിയിരിക്കുകയാണ്. പ്രവര്‍ത്തിക്കുന്നതിനിടയില്‍ എറര്‍ 53 എന്ന പേരില്‍ ഒരു സന്ദേശം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ഫോണ്‍ പ്രവര്‍ത്തനം നിശ്ചലമാകുകയും ചെയ്യും. പിന്നീട് ഫോണില്‍ ഒന്നും ചെയ്യാന്‍ ഒക്കുകയുമില്ല. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു വഴിയും ആപ്പിള്‍ ഉപയോക്താക്കള്‍ കാണുന്നുമില്ല. ഫോണ്‍ മറ്റാരെങ്കിലും റിപ്പയര്‍ ചെയ്തതായി കണ്ടെത്തുമ്പോഴാണ് ഫോണ്‍ നിശ്ചലമാകുന്നത്. ഇതോടെ ഫോണ്‍ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനായ ഐഒഎസ് 9 അപ്‌ഡേറ്റ് ചെയ്യുന്ന ഫോണുകളിലാണ് ഈ തകരാര്‍ പ്രധാനമായും കാണപ്പെടുന്നത്. ഐഒഎസ് 9 അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഫോണ്‍ ഭൂതകാലത്തിലേക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അതുകൊണ്ടു തന്നെ മുമ്പ് എപ്പോഴെങ്കിലും ഫോണ്‍ റിപ്പയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐഒഎസ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഫോണ്‍ നിശ്ചലമാകും. എറര്‍ 53 എന്നത് ഹോം ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണില്‍ അതിനെയും തകരാര്‍ ബാധിക്കും. ഫോണില്‍ ഉപയോഗിച്ചിട്ടുള്ള ഹാര്‍ഡ്‌വെയര്‍ സേഫ് ആണോ എന്നതാണ് ആപ്പിള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.

ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ നിന്നുള്ള ഡാറ്റ ഫോണില്‍ പ്രത്യേകം ഏരിയയിലാണ് സൂക്ഷിക്കപ്പെടുന്നത്. തകരാറിനെ കുറിച്ച് ആപ്പിള്‍ പറയുന്നത്; ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഐഫോണ്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ ഫോണും സെന്‍സറും തമ്മിലുള്ള ബന്ധം പുനഃപരിശോധിക്കുന്നുണ്ട്. എന്നാല്‍, ഒരു മൂന്നാംകക്ഷിയാണ് റിപ്പയര്‍ ചെയ്യുന്നതെങ്കില്‍ അങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഫോണ്‍ സേഫ് ആണെന്ന് ഉറപ്പു വരുത്താന്‍ ഫോണ്‍ സ്വയം ഷട്ഡൗണ്‍ ആകുന്നതാണ് തകരാര്‍ എന്നാണ് ആപ്പിള്‍ പറയുന്നത്.
ഇതിനു പരിഹാരവും നിര്‍ദേശിക്കുന്നുണ്ട് ആപ്പിള്‍. തകരാര്‍ കണ്ടാല്‍ ഐട്യൂണ്‍സിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റഡാണോ എന്ന് ചെക്ക് ചെയ്യണം. അങ്ങനെ അല്ലെങ്കില്‍ ഫോണിന്റെ സ്ലീപ് ബട്ടണും ഹോം ബട്ടണും ഒരേസമയം പ്രസ് ചെയ്ത് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഫോണ്‍ റീബൂട്ട് ചെയ്യുന്നതു വരെ ഇതു തുടരണം. ശേഷം ഐട്യൂണ്‍സിലൂടെ റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറുമായി ബന്ധപ്പെടാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News