അതേ ഈണം, അതേ താളം; ‘തുടക്കം മാംഗല്യം തന്തുനാനേനാ’ കല്യാണപ്പാട്ട് തമിഴ് പതിപ്പില്‍ ഇങ്ങനെയാണ്; വീഡിയോ കാണാം

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കായ ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘തുടക്കം മാംഗല്യം തന്തുനാനേനാ’ എന്ന എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് പുറത്തിറങ്ങിയത്. മലയാളത്തിലെ അതേ ഈണത്തിലും താളത്തിലുമാണ് ഗാനം തമിഴിലും ഒരുക്കിയിരിക്കുന്നത്.

ഇരുചിത്രങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദറാണ്. വിജയ് യേശുദാസ്, സച്ചിന്‍ വാര്യര്‍, ദിവ്യ എന്നിവരാണ് തമിഴിലും പാടിയിരിക്കുന്നത്. പഴനി ഭാരതിയാണ് വരികള്‍ എഴുതിയത്

നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് യുവതാരം ശ്രീദിവ്യയാണ്. ദുല്‍ഖറിന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെകുട്ടന്റെ റോളില്‍ ബോബി സിന്‍ഹയും എത്തുന്നു. റാണാ ദഗുബതിയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ശിവദാസായി എത്തുന്നത്. ആര്‍ജെ സാറയായി തമിഴിലും എത്തുന്നത് പാര്‍വ്വതിയാണ്. ഇഷ തല്‍വാര്‍ അവതരിപ്പിച്ച എയര്‍ഹോസ്റ്റസ് മീനാക്ഷിയായി ബാംഗ്ലൂര്‍ നാട്കളില്‍ ലക്ഷ്മി റായി എത്തുന്നു. നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സാമന്തയും അവതരിപ്പിക്കുന്നു. തെലുങ്ക് സംവിധായകന്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here