മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്നും 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. 26 സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. ഇത് ഏകദേശം 3031 ഗ്രാം തൂക്കം വരും. അതായത് 75,10,485 രൂപ വിലവരുന്നതാണ് സ്വര്‍ണക്കട്ടികള്‍. 18 സ്വര്‍ണവളകളും ഇതില്‍ ഉള്‍പ്പെടുന്നു. 198 ഗ്രാം ആണ് ഇതിന്റെ ഭാരം. അതായത് 4,90,622 രൂപ വിലവരുന്നതാണ് സ്വര്‍ണവളകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News