വാട്‌സ് ആപ്പ് ഉപയോക്താക്കളോട്; നിങ്ങള്‍ക്ക് യമണ്ടന്‍ പണി തരാന്‍ വൈറസ് വരുന്നു

വാട്‌സ് ആപ് ഉപയോഗിക്കുന്നവര്‍ പേടിക്കണോ. വേണ്ട എന്നാണ് ഇതുവരെയുള്ള ഉത്തരം. എന്നാല്‍ ഇനിയങ്ങോട്ട് അങ്ങനെയല്ല. വാട്‌സ് ആപ് കുതുകികളായ മൊബൈല്‍ ഉപഭോക്താക്കള്‍ പേടിക്കണം. നിങ്ങളുടെ ഫോണിനെ തകര്‍ക്കാന്‍ കഴിയുന്ന വൈറസുകള്‍ വാട്‌സ് ആപ്പില്‍ കയറിയിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളില്‍ നിന്ന് വരുന്ന സന്ദേശം ഒരുപക്ഷേ ഒന്നും നോക്കാതെ ഓപ്പണ്‍ ചെയ്ത് നോക്കുന്നവരാണ് ഏറെ പേടിക്കേണ്ടത്. സുഹൃത്തുക്കളുടെ പേരില്‍ വരുന്ന സന്ദേശത്തിലെ ലിങ്ക് ഓപ്പണ്‍ ചെയ്യുന്നതാലാണ് പ്രശ്‌നമാവുക.

ലിങ്ക് നിങ്ങളെ നയിക്കുന്നത് വൈറസ് കേന്ദ്രമായ വ്യാജ വെബ്‌സൈറ്റിലേക്കാവും. ഇവിടെ നിങ്ങളെ ആകര്‍ഷിക്കുന്നത് ഏതെങ്കിലും പ്രമുഖ ബ്രാന്‍ഡിന്റെ വെബ്‌സൈറ്റ് എന്ന രീതിയിലാവും. ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ഓഫറുകള്‍ ഹോം പേജില്‍ ഉണ്ടാവും.

രജിസ്റ്റര്‍ ചെയ്താല്‍ ആകര്‍ഷകമായ വൗച്ചറുകളും ഓഫര്‍ ചെയ്യും. പേര്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. വിവരങ്ങള്‍ നല്‍കിയാല്‍ അടുത്ത ആവശ്യം നിങ്ങളുടെ 10 സുഹൃത്തുക്കളുടെ കോണ്‍ടാക്ട് വിവരങ്ങളാവും. ഇത് നല്‍കുന്നവര്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. ഇത് നല്‍കുന്നതിനിടെ വ്യാജ വെബ്‌സൈറ്റില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വൈറസുകള്‍ പടര്‍ന്നു കഴിയും.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമാണ് വാട്‌സ് ആപ്പ്. അതുകൊണ്ടു തന്നെയാണ് വൈറസ് പ്രചരിപ്പിക്കാന്‍ വാട്‌സ് ആപ്പിനെ തന്ന തെരഞ്ഞെടുത്തും. വൈറസുകളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രദ്ധാപൂര്‍വം ലിങ്കുകള്‍ ക്ലിക് ചെയ്യാനാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here