കേരള സാഹിത്യോത്സവം; മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്; വാര്‍ത്താചാനല്‍ വിഭാഗത്തില്‍ പീപ്പിള്‍ ടിവിക്കും പുരസ്‌കാരം

കോഴിക്കോട്: കേരള സാഹിത്യോത്സവം മികച്ച രീതിയില്‍ കവര്‍ ചെയ്തതിനു കൈരളി ന്യൂസ് ഓണ്‍ലൈന് പുരസ്‌കാരം. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനാണ് കൈരളി ന്യൂസ് ഓണ്‍ലൈനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സാഹിത്യോത്സവം വളരെ മികച്ച രീതിയില്‍ സമഗ്രമായി കവര്‍ ചെയ്തതിനാണ് പുരസ്‌കാരത്തിന് കൈരളി ന്യൂസ് ഓണ്‍ലൈനിനെ തെരഞ്ഞെടുത്തത്. വാര്‍ത്താചാനല്‍ വിഭാഗത്തില്‍ കൈരളി പീപ്പിള്‍ ടിവിക്കും പുരസ്‌കാരമുണ്ട്. ഐറ്റം സ്റ്റോറീസ് ഇനത്തിലാണ് പുരസ്‌കാരം.
UNNI

അച്ചടിമാധ്യമവിഭാഗത്തില്‍ ചിത്രസഹിതമുള്ള വാര്‍ത്തകള്‍ക്ക് മലയാള മനോരമയും മാധ്യമവും ഒന്നാം സ്ഥാന പുരസ്‌കാരം നേടി. ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ദ ഹിന്ദുവും വേറിട്ട വാര്‍ത്താ വിഭാഗത്തില്‍ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഡെക്കാണ്‍ ക്രോണിക്കിളും ഒന്നാംസ്ഥാനം കരസ്ഥമാക്കി. സചിത്രവാര്‍ത്താ വിഭാഗത്തില്‍ ദേശാഭിമാനിക്കാണ് രണ്ടാംസ്ഥാനം. വേറിട്ട വാര്‍ത്തകളില്‍ മലയാള പത്രങ്ങളില്‍ ചന്ദ്രികയും ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഇന്ത്യന്‍ എക്‌സ്പ്രസും രണ്ടാംസ്ഥാനത്തെത്തി.

Vinisha

റേഡിയോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഓള്‍ ഇന്ത്യ റേഡിയോക്കാണ്. വേറിട്ട വാര്‍ത്താവിഭാഗത്തില്‍ റേഡിയോ മാംഗോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാര്‍ത്താചാനല്‍ വിഭാഗത്തില്‍ മനോരമ ന്യൂസും ഐറ്റം സ്‌റ്റോറീസ് വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസും ഒന്നാംസ്ഥാനം കരസ്ഥമാക്കി. റിപ്പോര്‍ട്ടിംഗില്‍ രണ്ടാംസ്ഥാനം മീഡിയ വണ്ണിനാണ്. ഓണ്‍ലൈന്‍ മീഡിയ വിഭാഗത്തില്‍ അഴിമുഖം ഓണ്‍ലൈനിനാണ് രണ്ടാംസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News