ഐഫോണിലെ എറര്‍ 53 തകരാറിനെ പേടിക്കേണ്ടതില്ലെന്ന് ആപ്പിള്‍; സെക്യൂരിറ്റി ചെക്കിംഗ് മാത്രമാണെന്നും ആപ്പിളിന്റെ വിശദീകരണം

ആപ്പിള്‍ ഫോണിനെ നിശ്ചലമാക്കി കണ്ടു വരുന്ന എറര്‍ 53 എന്ന തകരാര്‍ പേടിക്കേണ്ടതില്ലെന്നു ആപ്പിളിന്റെ വിശദീകരണം. ആപ്പിള്‍ സ്റ്റോറില്‍ നിന്നല്ലാതെ ഫോണ്‍ റിപ്പയര്‍ ചെയ്താല്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനു ഫോണ്‍ സ്വയം സെക്യൂരിറ്റി ചെക്കിംഗ് നടത്തുന്നതാണെന്നാണ് ആപ്പിള്‍ പറയുന്നത്. ഫോണിനെ കൂടുതല്‍ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനു ഫോണ്‍ സ്വയം ഷട്ട് ആകുന്നതാണെന്ന് ആപ്പിള്‍ വിശദീകരിക്കുന്നു. ആപ്പിള്‍ പേ, ടച്ച് ഐഡി എന്നിവയുടെ അനധികൃത ഉപയോഗം പാടില്ലെന്നും ആപ്പിള്‍ മുന്നറിയിപ്പു നല്‍കുന്നു.

എറര്‍ 53 യെ ആപ്പിള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. ത്രീഡി ടച്ച് ഐഡിക്കാണ് തകരാര്‍ കാണിക്കുന്നത്. ഇത് പ്രധാനമായും ടച്ച് ഐഡി ആപ്പിള്‍ സ്റ്റോറില്‍ നിന്ന് അല്ലാതെ റിപ്പയര്‍ ചെയ്യുമ്പോള്‍ ഫോണ്‍ അതിലെ സ്റ്റാന്‍ഡാര്‍ഡ് അല്ലാത്ത ഘടകത്തെ കണ്ടെത്തുന്നുണ്ട്. ഇത് ഫോണിന്റെ സുരക്ഷയെ ബാധിച്ചേക്കാം എന്ന് ആപ്പിള്‍ ആശങ്ക രേഖപ്പെടുത്തുന്നു. പ്രധാനമായും ടച്ച് ഐഡി പ്രവര്‍ത്തിക്കുന്നത് ഹോം സ്‌ക്രീനുമായി കണക്ട് ചെയ്താണ്. അതുകൊണ്ടു തന്നെ സ്‌ക്രീന്‍ മാറ്റുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നതെന്നും ആപ്പിള്‍ വിശദീകരിച്ചു. ഇതിനായി ആപ്പിള്‍ സ്റ്റോറില്‍ നിന്നുമാത്രം റിപ്പയര്‍ ചെയ്യുക എന്ന ഉപദേശവും നല്‍കുന്നു.

ഉപഭോക്താക്കളുടെ സുരക്ഷ ഒരു പ്രധാന പ്രശ്‌നമാണെന്നും തങ്ങള്‍ അത് ഗൗരവമായി കാണുന്നുണ്ടെന്നും ആപ്പിള്‍ പറഞ്ഞു. എറര്‍ 53 ഒരു സുരക്ഷാ ചെക്കിംഗ് മാത്രമാണ്. എന്തെങ്കിലും യോജിക്കാത്തതു കണ്ടു കഴിഞ്ഞാല്‍ ടച്ച് ഐഡി ഡിസേബിള്‍ ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഐഫോണുകളില്‍ അപ്‌ഡേഷന്‍ സമയത്ത് ഫോണ്‍ ഷട്ട്ഡൗണ്‍ ആകുന്ന തകരാര്‍ കണ്ടെത്തിയത്. ഫോണ്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഐഒഎസ് 9 അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News