കരിയറിലെ അവസാന ഇന്നിംഗ്‌സിലും വെടിക്കെട്ട് തീര്‍ത്ത് ബ്രണ്ടന്‍ മക്കല്ലം; അവസാന ഏകദിനത്തില്‍ മക്കല്ലം നേടിയത് 27 പന്തില്‍ 44 റണ്‍സ്; വീഡിയോ

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം വെടിക്കെട്ട് ഇന്നിംഗ്‌സോടെ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമായിരുന്നു മക്കല്ലത്തിന്റെ അവസാന ഇന്നിംഗ്‌സ്. അര്‍ധസെഞ്ചുറിക്ക് 3 റണ്‍സ് അകലെ വച്ച് പുറത്തായെങ്കിലും അവിസ്മരണീയ ഇന്നിംഗ്‌സാണ് അവസാന ഏകദിനത്തില്‍ മക്കല്ലം ആരാധകര്‍ക്കായി കാഴ്ചവച്ചത്. മത്സരത്തില്‍ കിവികള്‍ വിജയിക്കുകയും ചെയ്തു. 55 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ന്യൂസിലന്‍ഡ് തോല്‍പിച്ചത്.

ഓപ്പണറായി ഇറങ്ങിയ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്ടിലും വെടിക്കെട്ട് ബാറ്റിംഗാണ് നടത്തിയത്. 27 പന്ത് നേരിട്ട മക്കല്ലം നേടിയത് 47 റണ്‍സ്. ഇതില്‍ 6 ബൗണ്ടറിയും 3 സിക്‌സറും. ഗുപ്ടില്‍ 59 റണ്‍സെടുത്തു. 45 ഓവറില്‍ 246 റണ്‍സെടുത്ത് ന്യൂസിലന്‍ഡിന്റെ എല്ലാവരും പുറത്തായി. 247 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 191 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News