കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; വിദേശിയില്‍ നിന്ന് എട്ട് കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ പൗരന്‍ പിടിയിലായി. ഏഴ് കോടി രൂപയുടെ ഹെറോയിനും ഒരു കോടി രൂപയുടെ മെഫ്താംഫിറ്റമിനും ആണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചി എംജി റോഡില്‍ വച്ചാണ് വിദേശിയെ കസ്റ്റഡിയില്‍ എടുത്തത്. എംജി റോഡിലുള്ള ഒരു സ്ഥാപനത്തില്‍ വച്ചാണ് അറസ്റ്റ്. ആഫ്രിക്കന്‍ പൗരനാണ് പിടിയിലായത് എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News