പുതിയ നാല് മോഡലുകളുമായി ഹീറോ; സ്വന്തമായി വികസിപ്പിച്ച സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടും സ്‌പോര്‍ട്‌സ് മോഡലും ആട്ടോ എക്‌സ്‌പോയില്‍

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മ്മാമ കമ്പനിയായ ഹീറോ പുതിയ നാല് മോഡല്‍ ബൈക്കുകള്‍ അവതരിപ്പിച്ചു. സ്വന്തമായി വികസിപ്പിച്ച ബൈക്കും യുവാക്കള്‍ക്ക് ഹരം പകരുന്ന സ്‌പോര്‍ട്‌സ് ബൈക്കും അവതരിപ്പിച്ച് മോഡലുകളില്‍ ഉള്‍പ്പെടും. സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110 ആണ് ഹീറോ മോട്ടോകോര്‍പ്പ് അവതരിപ്പിച്ച സ്വന്തമായി വികസിപ്പിച്ച പുതിയ മോഡല്‍. ദില്ലി ഓട്ടോ എസ്‌ക്‌പോയിലാണ് പുതിയ ആകര്‍ഷകമായ ബൈക്കുകള്‍ അവതരിപ്പിച്ചത്.

പ്രീമിയം സെഗ്മെന്റ് സ്‌പോര്‍ട് ബൈക്കായ എക്‌സട്രീം 200 എസ്, ഡിസൈന്‍ കണ്‍സപ്റ്റ് ബൈക്കായ എക്‌സ്എഫ് ത്രീആര്‍ എന്നിവയാണ് അവതരിപ്പിച്ച മറ്റ് രണ്ട് മോഡലുകള്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സപ്റ്റായ ഡ്യൂയറ്റ് – ഇ ആണ് അവതരിപ്പിച്ച നാലാമത്തേത്.

ഹീറോ മോട്ടോ കോര്‍പ്പ് ആദ്യമായി പൂര്‍ണ്ണമായും സ്വന്തം ടെക്‌നോളജിയുപയോഗിച്ച് നിര്‍മ്മിച്ച ബൈക്കാണ് ഐ സ്മാര്‍ട്ട് 110. ഹോണ്ടയുമായി വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ സംരംഭം. ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ ആണ് ബൈക്കുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്.

SPLENDOR-iSMART-110

സിംഗിള്‍ സിലിന്‍ഡര്‍ പോര്‍ സ്‌ട്രോക് 110 സിസി എന്‍ജിന്‍ ആണ് ഐ സ്മാര്‍ട്ട് 110ന്റെ പ്രത്യേകത. നാല് ഗിയര്‍ ബൈക്കാണ്. ബൈക്കിന്റെ കൂടുതല്‍ സവിശേഷതകള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല.

സൂപ്പര്‍ പ്രീമിയം കാറ്റഗറിയിലാണ് സ്‌പോര്‍ട്‌സ് ബൈക്കായ എക്‌സ്ട്രീം 200 എസ്. കൂടുതല്‍ സുരക്ഷാ പ്രത്യേകതകള്‍ ഉള്ള ബൈക്ക്. മുന്‍ ബൈക്കിനേക്കാള്‍ കൂടുതല്‍ പെര്‍ഫോമന്‍സ്, റിയര്‍ മോണോ സസ്‌പെന്‍ഷന്‍, ഫോര്‍ സ്‌ട്രോക് 200 സിസി എന്‍ജിന്‍, 5 സ്പീഡ് ഗിയര്‍ ബോക്‌സ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

സ്‌പോര്‍ട്‌സ് ബൈക്കിന്റെ ശ്രേണിയില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത 250 സിസിക്ക് മുകളിലുള്ള ബൈക്കാണ് എക്‌സ്എഫ്ത്രീആര്‍. സുഖകരവും പരിസ്തിതി സൗഹൃദവും ആയ സ്‌കൂട്ടര്‍ ശ്രേണിയിലാണ് ഇലക്ട്രിക് ആയ ഡ്യൂയറ്റ് – ഇ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here