കോഴിക്കോട് കൈരളി ടിവി ജീവനക്കാരന്റെ വീട്ടില്‍ പൊലീസ് അതിക്രമം; രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഐഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വേങ്ങേരിയില്‍ കൈരളി പീപ്പിള്‍ ടിവി ജീവനക്കാരന്റെ വീട്ടില്‍ പൊലീസ് അതിക്രമം. കൈരളി ടിവി കോഴിക്കോട് ബ്യൂറോയിലെ ജീവനക്കാരനും സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗവുമായ ഷാജിയെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

വേങ്ങേരി തണ്ണീര്‍പന്തലിലെ വീട്ടില്‍ രാത്രി പത്ത് മണിയോടെയാണ് പൊലീസെത്തി ഷാജിയെ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഷാജിയുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഭാര്യയുമുണ്ടായിരുന്നു. വേങ്ങേരിയില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ചോദിച്ചറിയണമെന്നും സ്‌റ്റേഷനിലെത്തണമെന്നും പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച സ്റ്റേഷനിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി തന്നെ പൊലീസെത്തി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഷാജിയുടേതുള്‍പ്പെടെ നിരവധി വീടുകള്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചു വിട്ടിരുന്നു. ഈ കേസിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ ഏകപക്ഷീയമായി കള്ളക്കേസുകള്‍ ചുമത്തുന്ന പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News