വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച നയന്‍താരയുടെ ചിത്രം പകര്‍ത്തിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍

മലേഷ്യന്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച നയന്‍താരയുടെ ചിത്രം പകര്‍ത്തിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍. വിമാനത്താവളത്തിനുള്ളിലെ ചിത്രങ്ങള്‍ പുറത്തായത് വന്‍സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചിത്രം പകര്‍ത്തിയ ജീവനക്കാരനെ കണ്ടെത്തുകയും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

നയന്‍സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

താരത്തിന്റെ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് പ്രശ്‌നമായത്. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്. എന്നാല്‍ പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത് നയന്‍താര എന്നാണ്. രണ്ടു പേരുകളും കണ്ടത്തോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുടര്‍ന്നാണ് താരത്തെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നയന്‍സിനെ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ചലച്ചിത്രപ്രവര്‍ത്തകരും താരവും സത്യാവസ്ഥ ബോധ്യപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് തടിയൂരാന്‍ സാധിച്ചത്.

വിക്രം നായകനാകുന്ന ഇരുമുഗന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നയന്‍സ് മലേഷ്യയിലെത്തിയത്. രഹസ്യാന്വേഷകയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News