‘എളുപ്പം അണഞ്ഞ് പോകാത്ത ഓര്‍മകള്‍’; അഭിനയജീവിതത്തിന്റെ 25 വര്‍ഷം ആഘോഷിച്ച് കാവ്യ; വീഡിയോ കാണാം

അഭിനയ ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിച്ച് നടി കാവ്യ മാധവന്‍. 25 മെഴുകുതിരികള്‍ കത്തിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വാര്‍ഷികാഘോഷം. ‘അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ് പോകാത്ത ഓര്‍മകള്‍, 25 വര്‍ഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങള്‍’ കാവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു. ആഘോഷത്തിന്റെ വീഡിയോ കാവ്യ പുറത്തുവിടുകയും ചെയ്തു.

അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ്‌ പോകാത്ത ഓർമ്മകൾ ആണ്‌ 25 വർഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങൾ:)

Posted by Kavya Madhavan on Monday, February 8, 2016

ബാലതാരമായാണ് കാവ്യ സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാം നായകനായ പൂക്കാലം വരവായി (1991), മമ്മൂട്ടിയുടെ അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്.

ആകാശവാണിയാണ് കാവ്യയുടേതായി അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News