ലീഷ്മാനിയാസിസ് അത്ര ചെറിയ രോഗമല്ല; പ്രതിവര്‍ഷം മരിക്കുന്നത് 40000 പേര്‍; ഇന്ത്യയിലും രോഗബാധ വ്യാപകം

ലോകത്തെ ഏറ്റവും പഴക്കമുള്ള പകര്‍ച്ച വ്യാധികളിലൊന്നായിട്ടും ലീഷ്മാനിയാസിസിന് പ്രതിവിധിയോ പ്രതിവിധി കണ്ടെത്താനുള്ള ശ്രമങ്ങളോ കാര്യക്ഷമമല്ല. പ്രതിവര്‍ഷം നാല്‍പതിനായിരം യുവാക്കളാണ് ഈ രോഗം ബാധിച്ചു മരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ രോഗം മരണകാരിയാകുമ്പോള്‍ പകരുന്നത് ഈച്ചകളിലൂടെയാണെന്നാണ് ശ്രദ്ധേയം. മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് ലീഷ്മാനിയാസിസ്.

മൂന്നു വിധമാണ് ലീഷ്മാനിയാസിസ്. വിസെറല്‍ ലീഷ്മാനിയാസിസ് അഥവാ കാലാ അസര്‍. കടത്തപനിയും തൂക്കം കുറയുകയും കരളിലും പ്ലീഹയിലും നീരും വിളര്‍ച്ചയുമാണ് വിസെറല്‍ ലീഷ്മാനിയാസിസിന്റെ ലക്ഷണങ്ങള്‍. വേണ്ടവിധം ചികിത്സിച്ചില്ലെങ്കില്‍ രോഗം ബാധിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കും.

ത്വക്കിനെ ബാധിക്കുന്ന ലീഷ്മാനിയാസിസാണ് മറ്റൊന്ന്. മുഖം അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്രണങ്ങളുണ്ടാകുന്നതാണ് പ്രധാന ലക്ഷണം. മുഖം കൂടാതെ കൈ, കാല്‍ എന്നിവിടങ്ങളിലാണ് വ്രണങ്ങളുണ്ടാവുക. മാസങ്ങള്‍കൊണ്ടു മാത്രമേ ചികിത്സിച്ചു ഭേദമാക്കാനാകൂ. എങ്കിലും വ്രണത്തിന്റെ പാടുകള്‍ അവശേഷിക്കും. ഭാവിയില്‍ ഒരുതരം കുഷ്ടരോഗമായും മാറാനിടയുണ്ട്.

ശ്വാസനാളത്തെ ബാധിക്കുന്നതാണ് മൂന്നാമത്തെ വിധം ലീഷ്മാനിയാസിസ്. ശ്വാസനാളത്തിലെ മ്യൂക്കസ് പാളിയെ ബാധഇക്കുന്ന രോം മൂക്കിലെയും തൊണ്ടയിലെയും കലകളെയാണ് ബാധിക്കുക. കുടിയേറ്റ, അഭയാര്‍ഥി മേഖലകളിലും യുദ്ധമേഖലകളിലുമാണ് ഈ രോഗം കുടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ലാറ്റിനമേരിക്കയിലാണ്.

കാലാവസ്ഥാ മാറ്റവും ഈച്ചകളുമാണ് രോഗം ഇപ്പോള്‍ കൂടുതലായി വാപിക്കാന്‍ വഴിയൊരുക്കുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മോശമാകുന്നതും വൃത്തിഹീനമാകുന്നതും രോഗം പടരാനുള്ള വഴിയൊരുക്കുന്നു. അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ അടുത്തകാലത്തായി രോഗബാധ കൂടുതലായി കണ്ടുവരുന്നുണ്ട്.

സിക്കയ്ക്കും എബോളയ്ക്കും മെര്‍സിനുമെതിരേ ലോകവ്യാപകമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും നടക്കുമ്പോഴും ലീഷ്മാനിയായിസിനെതിരേ ഒന്നും നടക്കുന്നില്ല. ഏറ്റവും അപകടകാരിയായ ലീഷ്മാനിയാസിസ് കണ്ടുവരുന്നത് ബംഗ്ലാദേശ്, ബ്രസീല്‍, എത്യോപ്യ, ഇന്ത്യ, തെക്കന്‍ സുഡാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലാണ്.

ദാരിദ്ര്യം, പോഷക്കുറവ് തുടങ്ങിയവയാണ് രോഗം പടരാന്‍ വലിയൊരു കാരണം. അണുബാധയുണ്ടായിക്കഴിഞ്ഞാല്‍ പോഷകാഹാരക്കുറവുള്ളവരില്‍ പെട്ടെന്നു രോഗം ബാധിക്കും. വളരെക്കുറച്ചു പേര്‍ മാത്രമേ യഥാര്‍ഥ രോഗത്തിനുള്ള ചികിത്സ തേടുന്നുള്ളൂവെന്നും പലരും ലക്ഷണങ്ങള്‍ക്കു മാത്രം ചികിത്സ തേടി പെട്ടെന്നു മരണത്തിനു കീഴടങ്ങുകയാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രോഗബാധ പരസ്പരമുള്ള സമ്പര്‍ക്കത്തിലൂടെ പകരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News