ഹിജാബ് ധരിച്ച ബാര്‍ബി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു; ബാര്‍ബിക്കാഴ്ചകളില്‍ വ്യത്യസ്തയായ ഹിജ്‌റാബി പോസ്റ്റ് ചെയ്തത് മെഡിക്കല്‍ വിദ്യാര്‍ഥിനി

ഇടതൂര്‍ന്ന മുടിയും ഡെനിം ഹോട്ട്പാന്റ്‌സുമൊക്കെയായി നിരന്നിരുന്ന ബാര്‍ബിമാര്‍ക്കിടയിലേക്കു വന്ന ഹിജ്‌റാബി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇരുപത്തിനാലുകാരി ഹനീഫ ആദമാണ് ഹിജാബ് ധരിച്ച ബാര്‍ബിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിനു ഷെയറുകളാണ് ചിത്രത്തിനുലഭിച്ചത്.

?? Yellow cheer! #Hijarbie

A photo posted by Mini Hijab Fashion! (@hijarbie) on

മുഴുനീള വസ്ത്രമണിഞ്ഞ് ശിരോവസ്ത്രവുമണിഞ്ഞാണ് ഹിജ്‌റാബി പ്രത്യക്ഷപ്പെട്ടത്. ഹനീഫ അദം ഡിസൈന്‍ ചെയ്തതാണ് ഹിജ്‌റാബിയെ. ഹിജാബ് ധരിച്ച ബാര്‍ബികളെ താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു പേജ് ഇന്‍സ്റ്റഗ്രാമില്‍ തുറന്നതെന്നും അവര്‍ പറഞ്ഞു. ഹിജാബിനെക്കുറിച്ചു ലോകത്തിനുള്ള തെറ്റിദ്ധാരണ നീക്കാനും തനിക്ക് ഇന്‍സ്റ്റഗ്രാം പ്രചാരണത്തിലൂടെ സാധിക്കുമെന്ന് അവര്‍ കരുതുന്നു. പല തരത്തിലും പല നിറത്തിലുമുള്ള ഹിജാബുകള്‍ ധരിച്ച ബാര്‍ബികളെ പേജില്‍ കാണാം.

Yes! You can mix prints! Check x Polka dot. #Hijarbie #hijarbiestyle #hijabfashion #workstyle.

A photo posted by Mini Hijab Fashion! (@hijarbie) on

ലോകത്തിന്റെ പല ഭാഗങ്ങൡലുള്ള ബാര്‍ബികള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയാണ് ഹനീഫ ആദം താന്‍ ഡിസൈന്‍ ചെയ്ത കുപ്പായങ്ങള്‍ ഇടീച്ചത്. ഹിജാബ് ധരിച്ച ബാര്‍ബികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓര്‍ഡറുകളും ലഭിക്കുന്നുണ്ട്. യുകെയില്‍ ഫാര്‍മക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയ ഹനീഫയ്ക്ക് പത്തൊമ്പതിനായിരം ഫോളോവേഴ്‌സാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here