പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് – Kairalinewsonline.com
DontMiss

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്. ദൃശ്യമാധ്യമ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുന്‍ സിപിഐഎം നേതാവും രാജ്യസഭാംഗവുമായിരുന്ന പി ആര്‍ രാജന്റെ സ്മരണയ്ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2014 ഫെബ്രുവരി 19നാണ് അദ്ദേഹം അന്തരിച്ചത്. തൃശൂര്‍ സ്വദേശിയായ എന്‍ പി ചന്ദ്രശേഖരന്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും മാധ്യമപ്രവര്‍ത്തകനായിരുന്നു.

Leave a Reply

Your email address will not be published.

To Top