ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കാന്‍ തീരുമാനം. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരിലാണ് ഫീസ് ഈടാക്കുക. വിമാനത്താവള അതോറിറ്റിയാണ് യൂസേഴ്‌സ് ഫീ ഈടാക്കാന്‍ തീരുമാനിച്ചത്. ഒരാളില്‍ നിന്ന് 35 ദിര്‍ഹമാണ് യൂസേഴ്‌സ് ഫീ ആയി ഈടാക്കുക. എഫ് സിക്‌സ് എന്ന പേരില്‍ വിമാനടിക്കറ്റിന്റെ തുകയ്‌ക്കൊപ്പം ആണ് യൂസേഴ്‌സ് ഫീയും അടയ്‌ക്കേണ്ടത്. ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീ നല്‍കണം. എന്നാല്‍ രണ്ടു വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കും വിമാനജീവനക്കാര്‍ക്കും യൂസേഴ്‌സ് ഫീ അടക്കേണ്ടതില്ല. ജൂലൈയ് ഒന്നിന് ശേഷം യാത്ര ചെയ്യുന്നവരില്‍ നിന്നാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.

മാര്‍ച്ച് ഒന്നിനു ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കി കഴിഞ്ഞതായാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ദ്ധിപ്പിക്കുന്ന വിമാനകമ്പനികളുടെ നടപടികള്‍ക്കൊപ്പം യൂസേഴ്‌സ് ഫീയുടെ അധികഭാരം കൂടി ഇനി യാത്രക്കാര്‍ വഹിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here