പ്രേമത്തിലെ സെലിന് ശുക്രനുദിച്ചു; മഡോണ ഇനി ധനുഷിന്റെ നായിക

പ്രേമത്തിലെ സെലിന് അടിച്ചിരിക്കുന്നത് ലോട്ടറിയല്ല. സാക്ഷാല്‍ ഷോഡതിയാണ്. മഡോണ സെബാസ്റ്റ്യനെ തേടിയെത്തിയിരിക്കുന്നത് തമിഴിലെ യുവസൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള അവസരമാണ്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന ‘കൊടി’യില്‍ ശ്യാമിലിക്ക് പകരം നായികയാവുക പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റ് പ്രശ്‌നം മൂലം ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന ശ്യാമിലി പിന്‍മാറിയതോടെയാണ് മഡോണയ്ക്ക് നറുക്കു വീണത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ പൂര്‍ത്തിയാവാനിരുന്നതാണ്.

ഷൂട്ടിംഗ് നീണ്ടുപോയതോടെ ശ്യാമിലി കൊടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വിക്രം-പ്രഭു ചിത്രം വീരശിവജി, മറ്റൊരു മലയാള ചിത്രം എന്നിവയുടെ ഷൂട്ടിംഗിനായി ശ്യാമിലി വരും മാസങ്ങളില്‍ ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഇക്കാരണത്താലാണ് ശ്യാമിലിയുടെ പിന്‍മാറ്റം. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. തൃഷയും ചിത്രത്തില്‍ നായികാ വേഷത്തിലുണ്ട്.

വിജയ് സേതുപതി നായകനായി എത്തുന്ന കാതലും കടന്തുപോകും എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ് മഡോണ. ഈ ചിത്രം മാര്‍ച്ചില്‍ റിലീസിനെത്തും. അതിനിടെയാണ് ധനുഷ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും മഡോണയെ തേടിയെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News