ആര്യക്കു പിന്‍ഗാമിയായി ഹെക്‌സയെത്തുന്നു; ടാറ്റയുടെ വിസ്മയം ഇനി നിരത്തില്‍ കാണാം; ഇന്നോവയ്ക്കും എക്‌സ്‌യുവി 500 നും കടുത്ത എതിരാളി

2010ല്‍ ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ച എസ്‌യുവിയായ ആര്യയ്ക്ക് പിന്‍ഗാമിയായി ഹെക്‌സ വിപണിയില്‍ എത്തുകയാണ്. പ്രീമിയം എസ് യു വി സെഗ്മെന്റില്‍ ടയോട്ടയുടെ ഇന്നോവയോടും മഹീന്ദ്രയുടെ എക്‌സ് യു വി 500നോടും മത്സരിക്കാന്‍ കരുത്തനായ എതിരാളിയായാണ് ടാറ്റ ഹെക്‌സയെ പരിചയപ്പെടുത്തുന്നത്.

ആര്യയ്ക്ക് നേരിടേണ്ടിവന്ന വിപണിയിലെ പരാജയം ഹെക്‌സയ്ക്ക് ഉണ്ടാകില്ല എന്നാണ് നിര്‍മ്മാതാക്കളായ ടാറ്റ ആവകാശപ്പെടുന്നത്. ആര്യ ക്രോസ് ഓവര്‍ മോഡലിനു വന്ന എല്ലാ കുറവുകളും പരിഹരിച്ചാണ് ഹെക്‌സ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടാറ്റ പുതുതായി വികസിപ്പിച്ചെടുത്ത ഹൊറൈസോ നെക്സ്റ്റ് കണ്‍സപ്റ്റ് പ്രകാരമാണ് എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, എഞ്ചിന്‍ എന്നിവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2015 ജനീവ മോട്ടോര്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹെക്‌സ 2016 ദീപാവലിയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

hexa-1

എക്സ്റ്റീരിയര്‍
വിപണിയില്‍ പ്രധാന എതിരാളികളാവാന്‍ സാധ്യതയുള്ള ഇന്നോവ എക്‌സ് യു വി 500 എന്നീ കാറുകളോട് കിടപിടിക്കുന്ന രീതിയില്‍ തന്നെയാണ് എക്സ്റ്റീരിയര്‍ രൂപകല്‍പന. ന്യൂജന്‍ സ്‌പോര്‍ട്ടി ലുക്കാണ് എക്സ്റ്റീരിയറിന്റെ മുഖ്യ ആകര്‍ഷണം. ഇറ്റാലിയന്‍ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. 4764 മില്ലിമീറ്റര്‍ നീളവും 1895മില്ലി മീറ്റര്‍ വീതിയും 1780 മില്ലി മീറ്റര്‍ പൊക്കവുമാണ് ഉള്ളത്. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ് ലാംപ്, ഹൊറിസോണ്ടല്‍ ക്രോം, സ്‌ളേറ്റോടുകൂടിയ ഹണി കോമ്പ് റേഡിയേറ്റര്‍ ഗ്രില്‍, ഫോഗ് ലാംപോടുകൂടിയ കര്‍വി ബംബര്‍, ത്രീ ഡി ടാറ്റ ലോഗോ, 19 ഇഞ്ച് അലോയ് വീല്‍, ഡ്യുവല്‍ ടെയില്‍ സൈലന്‍സര്‍, റിഫ്‌ലക്ടേഴ്‌സ്, എല്‍ ഇ ഡി ടെയില്‍ ലൈറ്റ്, സ്‌പോയിലര്‍ എന്നിവ ഹെക്‌സയ്ക്ക് മാസ്‌കുലിന്‍ ലുക്ക് നല്‍കുന്നു.

hexa-2

ഇന്റീരിയര്‍
2850മില്ലി മീറ്റര്‍ വീല്‍ ബേസാണ് ഹെക്‌സയുടേത്. അതുകൊണ്ടുതന്ന ഇന്റീരിയര്‍ ക്യാബിനുകള്‍ വിശാലം ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സിക്‌സ് സീറ്റ് ലേ ഔട് കാബിനാണ് ഹെക്‌സയ്ക്കുള്ളത്. ട്വിന്‍ നീഡില്‍ സ്റ്റിച്ചിംഗോടുകൂടിയ ലെതര്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ സൗകര്യപ്രദമായ സിറ്റിംഗ് ഉറപ്പുനല്‍കുന്നു. ഹാര്‍മാന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്റ്റീരിയോ സിസ്റ്റം, ത്രീ സ്പൂക്ക് മള്‍ട്ടി ഫിനിഷിംഗ് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്‌ളൈമറ്റ് കണ്‍ട്രോള്‍ ഇന്‍ഡിവിജ്വല്‍ എസി വെന്റുകള്‍, ഘലറ ആംബിയന്‍സ് മൂഡ് ലൈറ്റ് എന്നിങ്ങനെ പുതിയ ഫീച്ചറുകള്‍ ഹെക്‌സയെ ലക്ഷ്യൂറിയസ് ആക്കുന്നു.
hexa-3

എഞ്ചിന്‍
154 ബിഎച്ച്പി സെനിത്ത് പവറോടു കൂടിയ 22 ലിറ്റര്‍ 4 സിലിണ്ടര്‍ വേരിക്കോര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയ്ക്ക് ഉള്ളത്. 400 എല്‍ എം ടോര്‍ക് എഞ്ചിന് കൂടുതല്‍ പവര്‍നല്‍കുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഉള്ളത്.  10 ലക്ഷമാണ് ഹെക്‌സയുടെ ബേസ് മോഡലിന് എക്‌സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News