ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ 15നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം; സംവിധാനവും നിര്‍മ്മാണവും അമല്‍ നീരദ്

അമല്‍ നീരദ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിലേക്ക് 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും 30നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെയുമാണ് തേടുന്നത്.

കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്കാണ് മുന്‍ഗണന. പുതുമുഖങ്ങളെയാണ് പ്രധാനമായും തേടുന്നതെങ്കിലും മുന്‍പരിചയമുള്ളവര്‍ക്ക് അത് പ്ലസ് പോയിന്റായിരിക്കുമെന്ന് അമല്‍ പറയുന്നു. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ കോട്ടയം ശൈലിയിലുള്ളതാണ്. എന്നാല്‍ കോട്ടയത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കോട്ടയം ഭാഷ അനായാസം കൈകാര്യം ചെയ്യാനാവുമെങ്കില്‍ അവര്‍ക്കും കടന്നുവരാമെന്ന് അമല്‍ നീരദ് പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയും വീഡിയോയും മറ്റ് വ്യക്തിവിവരങ്ങളും casting4anp@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കും. അമല്‍ നീരദിന്റെ ഛായാഗ്രഹണ സഹായി രണദിവെ ആണ് ക്യാമറ കൈക്കാര്യം ചെയ്യുന്നത്. അഞ്ച് സുന്ദരികള്‍ എന്ന സിനിമാ സമുച്ചയത്തില്‍ അമല്‍ നീരദ് ചിത്രം കുള്ളന്റെ ഭാര്യയ്ക്ക് ക്യാമറ ചലിപ്പിച്ചതും രണദിവെ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel