‘ഇങ്ങടെ വീടിനെ സിനിമേല്‍ എടുക്കാന്‍ ഞമ്മള്‍ റെഡി’; മലയാള സിനിമയിലാദ്യമായി വീടുകള്‍ക്കായി ഒരു കാസ്റ്റിംഗ് കാള്‍

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി വീടുകള്‍ക്കായുള്ള കാസ്റ്റിംഗ് കോളുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

‘സ്ഫടികത്തിലെ വീട്, ചിത്രത്തിലെ വീട്, ഗോഡ് ഫാദറിലെ വീട്, എന്നിങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കുന്ന പല വീടുകള്‍ കാണുമ്പോള്‍ എന്റെ വീട്ടിലും ഷൂട്ടിംഗ് ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. എങ്കില്‍ ഇതാ നിങ്ങളുടെ വീടിനേയും സിനിമയില്‍ എടുക്കാന്‍ പോകുന്നു. ഒരു പഴയ ക്രിസ്ത്യന്‍ തറവാട്, മുറ്റത്ത് ഇഷ്ടം പോലെ സ്ഥലം, സമീപത്ത് ഒരു പുഴ/കായല്‍, പ്രകൃതി സൗന്ദര്യം തുളുമ്പി ബാക്കി വന്നത് പാത്രത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്നു. ഇങ്ങനെയാണേല്‍ ആ വീട് തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത്.. ഇതൊന്നുമല്ല, പക്ഷെ പ്രത്യേകതകള്‍ ഉള്ള, സിനിമയില്‍ വരേണ്ട വീടാണ് എന്ന് തോന്നിയാലും ഉടനെ ഫോട്ടോസ് അയ്ക്കൂയെന്നും ജൂഡ് ആന്റണി പറയുന്നു.

സിനിമയിലാദ്യമായിതാ വീടുകള്‍ക്കായി ഒരു കാസ്റ്റിംഗ് കാള്‍. 🙂 🙂

Posted by Ohm Shanthi Oshaana on Saturday, February 13, 2016

‘ഒരു മുത്തശ്ശിഗദ’ എന്ന ചിത്രത്തിന് വേണ്ടിയാണ് സംവിധായകന്റെ വീട് അന്വേഷണം. ഓം ശാന്തി ഓശാനയെന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ജൂഡ് ആന്‍ണി ഒരു മുത്തശ്ശി ഗദ ഒരുക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News