കെന്‍ഡ്രിക് ലാമറിനും ടെയ്‌ലര്‍ സ്വിഫ്റ്റിനും ഗ്രാമി പുരസ്‌കാരങ്ങള്‍; ജസ്റ്റിന്‍ ബീബറിന് ആദ്യ ഗ്രാമി; ബാഡ് ബ്ലഡ് മികച്ച മ്യൂസിക് വീഡിയോ; അവാര്‍ഡ് പ്രഖ്യാപനം തുടരുന്നു

ലോസ് ആഞ്ചല്‍സ്: 58-ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം തുടരുന്നു. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം കെന്‍ഡ്രിക് ലാമറും പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റും സ്വന്തമാക്കി. ടു പിംപ് എ ബട്ടര്‍ഫ്‌ളൈ എന്ന ആല്‍ബമാണ് ലാമാറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1989 ആണ് ടെയ്‌ലര്‍ സ്വിഫ്റ്റിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതുവരെ ലാമറിനെ നാലും സ്വിഫ്റ്റിനെ രണ്ടും പുരസ്‌കാരങ്ങള്‍ തേടിയെത്തി.

ജസ്റ്റിന്‍ ബീബറെ തേടി ആദ്യ ഗ്രാമിയുമെത്തി. ബെസ്റ്റ് ഡാന്‍സ് റെക്കോര്‍ഡിംഗ് വിഭാഗത്തിലാണ് ബീബറിന് പുരസ്‌കാരം. ബാഡ് ബ്ലഡ് എന്ന ആല്‍ബമാണ് മികച്ച മ്യൂസിക് വീഡിയോ. പ്രസിഡന്റ്‌സ് മെറിറ്റ് പുരസ്‌കാരം ഇര്‍വിംഗ് അസോഫ് നേടി.

അതേസമയം, പ്രമുഖ പോപ് ഗായിക റിഹാന പുരസ്‌കാര ചടങ്ങുകളില്‍ നിന്ന് പിന്‍മാറി. ആരോഗ്യപ്രശ്‌നങ്ങളാണ് പിന്‍മാറ്റത്തിന് കാരണമായി സംഘാടകര്‍ വിശദീകരിക്കുന്നത്. എന്നാല്‍ സംഘാടകരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പിന്‍മാറ്റത്തിന് കാരണമായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ആന്റി’യിലെ കിസ് ഈസ് ബെറ്റര്‍ എന്ന ഗാനം തത്സമയം അവതരിപ്പിക്കാവനുള്ള ഒരുക്കത്തിലായിരുന്നു താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News