കുടുംബങ്ങള്‍ക്ക് പ്രിയങ്കരനാകാന്‍ ടിവിഎസ് എക്‌സ്എല്‍ 100 മോപെഡ് കേരളത്തില്‍; വില 29,900 രൂപ

കുടുംബങ്ങള്‍ക്ക് പ്രിയങ്കരനാകാന്‍ ടിവിഎസിന്റെ എക്‌സ്എല്‍ 100 മോപെഡ് കൂടുതല്‍ വിപണികളിലേക്ക്. കേരളം അടക്കം ആറു വിപണികളില്‍ കൂടി ടിവിഎസ് എക്‌സ്എല്‍ 100 ഫാമിലി പുറത്തിറക്കി. പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് എക്‌സ്എല്‍ 100 ഫാമിലി പുറത്തിറക്കിയത്. എക്‌സ്എല്‍ 100ന് 29,914 രൂപയാണ് തിരുവനന്തപുരത്ത് എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലാണ് ടിവിഎസ് എക്‌സ്എല്‍ 100 ഫാമിലി ആദ്യമായി പുറത്തിറക്കിയത്.

അഞ്ച് കളറുകളില്‍ വാഹനം വിപണികളില്‍ ലഭ്യമാകും. ബ്ലാക്ക്, ഗ്രേ, റെഡ്, ബ്ലൂ, ഗ്രീന്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും. നിലവില്‍ വിപണിയിലുള്ള ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍ മോപെഡ് തന്നെയാണ് എക്‌സ്എല്‍ 100 എന്നു പറയേണ്ടി വരും. കരുത്തില്‍ മാത്രമാണ് അല്‍പം വ്യത്യാസമുള്ളത്. 99.7 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 4.2 പിഎസില്‍ 6,000 ആര്‍പിഎം ആണ് പരമാവധി കരുത്ത്. 3,500 ആര്‍പിഎമ്മില്‍ 6.3 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കും. 60 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ 67 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1,215 മില്ലിമീറ്റര്‍ വീല്‍ബേസാണ് എക്‌സ്എല്‍ 100ന്റേത്. 75 കിലോഗ്രാം ആണ് ഭാരം. 4 ലീറ്റര്‍ വരെയാണ് ഇന്ധനടാങ്കിന്റെ കപ്പാസിറ്റി. ടെലിസ്‌കോപിക് ഹൈഡ്രോളിക് ഫോര്‍കും ഹൈഡ്രോളിക് ഷോകും വാഹനത്തിന്റെ പ്രത്യേകതകളാണ്. ഡ്രം ബ്രേക്കുകളാണ് വാഹനത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News