നായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയിലുള്ളതു മലയാളിയാണെന്നു സംശയം; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം

തിരുവനന്തപുരം: നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി പ്രചരിക്കുന്ന വീഡിയോയിലുള്ളതു മലയാളിയെന്നു സൂചന. ആളെ കണ്ടെത്താന്‍ മൃഗസ്‌നേഹികളുടെ കൂട്ടായ്മകളും അന്വേഷണ ഏജന്‍സികളും ശ്രമമാരംഭിച്ചു. ആരാണെന്നു വിവരം നല്‍കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഹ്യൂമന്‍ സൊസൈറ്റിയാണ് ഇനാം പ്രഖ്യാപിച്ചത്.

വീഡിയോയിലെ പരിസരങ്ങള്‍ പരിശോധിച്ചാണ് കേരളത്തിലെവിടെനിന്നോ ചിത്രീകരിച്ചതാണ് വീഡിയോ എന്ന സൂചന ലഭിക്കുന്നത്. കേരളവുമായി ഏറെ സാമ്യമുള്ളതാണ് പരിസരം. മുണ്ടുടുത്തിരിക്കുന്ന മധ്യവയസ്‌കന്‍ നായയെ ശരീരത്തോട് ചേര്‍ന്നു നിര്‍ത്തി ലൈംഗികബന്ധം നടത്താന്‍ ശ്രമിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. രണ്ടു മിനുട്ട് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്. ആരോ മറഞ്ഞു നിന്നു പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതാണെന്നു കരുതുന്നു. ഇയാളെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 07674922044 എന്ന നമ്പരില്‍ വിവരമറിയിക്കണമെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News