ഐഫോണിലെ ഐ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു? എത്ര പേര്‍ക്ക് അറിയാം?

ഐഫോണ്‍ എന്ന വാക്കു കേള്‍ക്കാത്തവരും ഉപയോഗിക്കാത്തവരും കുറവായിരിക്കും. ഐഫോണ്‍ ഉപയോഗിക്കാത്തവരും ഒരിക്കലെങ്കിലും ഒന്നു കണ്ടിട്ടില്ലാത്തവരും ഉണ്ടാവില്ല. എന്നാല്‍, ഐഫോണിലെ ഐ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്ന് എത്ര പേര്‍ക്ക് അറിയാം. അല്ലെങ്കില്‍ എത്ര പേര്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും? 1998-ല്‍ ഐമാക് എന്ന ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടറിന്റെ പിറവി മുതല്‍ ആപ്പിളിന്റെ സഹയാത്രികനായ ആ I എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്താണ്. അത് വന്ന വഴി ഏത്. അറിയാം.

ഐഫോണിന്റെയും ഐമാകിന്റെയും പേരുകളുടെ തുടക്കത്തിലെ ഐ എന്നത് അതിന്റെ ഒരു ഡിഫൈന്‍ ഫീച്ചറിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നുവച്ചാല്‍ ഇന്റര്‍നെറ്റ് എന്ന്. 1998-ല്‍ ഐമാക് പുറത്തിറക്കിക്കൊണ്ട് സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഇതായിരുന്നു. ആളുകള്‍ കംപ്യൂട്ടര്‍ എന്തിനു വേണ്ടി ഉപയോഗിക്കുന്നോ ആ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാനാണ് ഐമാക് ഉണ്ടാക്കിയത് എന്ന്. അതായത് അതിവേഗത്തില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ വേണ്ടി.

ഇന്ന് ആപ്പിളിന്റെ മിക്ക പ്രൊഡക്ടുകളുടെയും കൂടപ്പിറപ്പാണ് ഐ. ഐഫോണാകട്ടെ, ഐപാഡാകട്ടെ ഐപോഡാകട്ടെ എല്ലാത്തിലും ഐ എന്ന അക്ഷരമുണ്ട്. ഐടൂള്‍സ് പോലുള്ള ഹാര്‍ഡ്‌വെയറുകളിലും ഐ ഉപയോഗിക്കുന്നുണ്ട്. ജോബ്‌സ് തന്നെ പറഞ്ഞതു പോലെ ഐ എന്നാല്‍ ഇന്റര്‍നെറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News