വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം; സംഘപരിവാര്‍ നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് തോമസ് ഐസക്; നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നീക്കം നടക്കില്ല

കൊച്ചി: തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ്- എബിവിപി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക് എംഎല്‍എ. നുണക്കഥകള്‍ പ്രചരിപ്പിച്ച് നിരപരാധികളായ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നീക്കം നടക്കില്ലെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പുണിത്തുറയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി രാജീവ്, സിഎന്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News