മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി വ്യാജഫേസ്ബുക്ക് പേജുണ്ടാക്കി അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും വ്യാജ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്ത കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ രണ്ടു പേരെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. ചാലക്കുടി സഹൃദയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബെല്‍വിന്‍ പോള്‍, ബെന്‍സണ്‍ തോമസ് എന്നിവരെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. പണത്തിനു വേണ്ടി അപകീര്‍ത്തികരമായ ഫോട്ടോ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.

സൈറ്റിന് ഹിറ്റ് കിട്ടാനും പണം ലഭിക്കാനും വ്യാജ ഫോട്ടോ അപ്‌ലോഡ് ചെയ്‌തെന്നാണ് കേസ്.
ഗൂഗിള്‍ അഡ്വര്‍ടൈസ്‌മെന്റില്‍ ക്ലിക്ക് ചെയ്താല്‍ ഹിറ്റിനനുസരിച്ച് പണം കിട്ടുമെന്ന് മനസ്സിലാക്കിയാണ് വ്യാജ അശ്ലീല ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തത്. ഫോട്ടോയില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇവരുടെ ബ്ലോഗില്‍ ഹിറ്റുണ്ടാകുകയും അതനുസരിച്ച് ഇവരുടെ അക്കൗണ്ടില്‍ പണം വരുകയും ചെയ്യും. ഇത്തരത്തില്‍ മൂന്നു തവണകളായി ഒരു അക്കൗണ്ടില്‍ഡ മാത്രം 60,000 രൂപ പ്രതികള്‍ക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഐടി ആക്ടിലെ 67A, വ്യാജ ഫോട്ടോ ചമച്ചതിന് ഐപിസി 469, അപകീര്‍ത്തിപ്പെടുത്തലിന് ഐപിസി 500 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News