പാംപോരില്‍ സിആര്‍പിഎഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; ആക്രമണം തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്നു സിആര്‍പിഎഫ് ജവന്‍മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 11 ജവാന്‍മാര്‍ക്ക് പരുക്കേറ്റു.

സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 1520 ഓളം ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഭീകരര്‍ക്കു നേരെ സുരക്ഷാസേനയും തിരിച്ചടിച്ചു. ആക്രമണം തുടരുകയാണ്.

കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ആരും ഇപ്പോള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സ്ഥലത്തു നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ മേഖലയിലേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News