പാംപോറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; 2 സൈനികരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; സര്‍ക്കാര്‍ കെട്ടിടത്തിനു തീപിടിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. 2 സൈനികരും 2 സിആര്‍പിഎഫുകാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സര്‍ക്കാര്‍ കെട്ടിടത്തിന് തീപിടിക്കുകയും ചെയ്തു. ഓണ്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് ഇന്‍ഡസ്ട്രിയുടെ ഓഫീസിനാണ് തീപിടിച്ചത്. ഈ കെട്ടിടത്തിനകത്ത് ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാ ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.

മൂന്നോ അഞ്ചോ ഭീകരര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായാണ് നിഗമനം. വന്‍ ആയുധശേഖരവും ഭീകരരുടെ കൈവശമുണ്ടായിരുന്നു. പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച വൈകിട്ടു നാലോടെയായിരുന്നു സിആര്‍പിഎഫ് വാഹനത്തിനു നേരെ ആക്രമണം. തുടര്‍ന്ന്, സമീപത്തുള്ള സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഭീകരര്‍ ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. അതേസമയം, കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News