പൊതു സ്ഥലത്തു മൂത്രമൊഴിച്ചാല്‍ യൂട്യൂബില്‍ വരും; അല്ലെങ്കില്‍ പൊലീസുകാര്‍ മാലയിട്ടു പ്രതികരിക്കും; ഇന്ത്യയിലെ രണ്ടിടങ്ങളിലെ ശിക്ഷകള്‍ ഇങ്ങനെ

ബറേലി: ഉത്തര്‍പ്രദേശില്‍ പോയി പൊതു സ്ഥലത്തെങ്ങാനും മൂത്രമൊഴിച്ചാല്‍ നാളെ ലോകം മുഴുവന്‍ അറിയും. ഇത്തരക്കാരുടെ ചിത്രങ്ങളെടുത്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്യാനാണ് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തീരുമാനം. ബസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുക. തുടര്‍ന്ന് ഇവ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുക. പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബോധവല്‍കരിക്കാനാണ് നടപടിയെന്നു യുപിഎസ്ആര്‍ടിസി അധികൃതര്‍ വെളിപ്പെടുത്തി.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ സ്ഥിതി വേറെയാണ്. പൊതുസ്ഥലത്തു മൂത്രമൊഴിച്ചാല്‍ മാലയിട്ടായിരിക്കും പൊലീസുകാര്‍ സ്വീകരിക്കുക. ആദ്യ ദിവസം തന്നെ ഇരുപത്താറുപേരെയാണ് ഇവിടെ പൊലീസുകാര്‍ മാലയിട്ടുവിട്ടത്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു മാത്രമായിരുന്നു ഇത്. പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നവരെ മാലയിട്ട് ജനമധ്യത്തിലൂടെ നടത്തിക്കുന്ന രീതി ദില്ലിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സെക്കന്തരാബാദിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി രാമസ്വാമി ഈ മാതൃക ആവിഷ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News