റാം കുറവായതു കൊണ്ട് ഇനി ഫോണ്‍ സ്ലോ ആകുമെന്ന് പേടിക്കേണ്ട; 6 ജിബി റാമുമായി ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആരും അനുഭവിക്കുന്ന പ്രധാന വെല്ലുവിളി റാം അഥവാ റാന്‍ഡം ആക്‌സസ് മെമ്മറിയുടെ കുറവ്. റാം കുറവാകുന്നതു കാരണം ഫോണ്‍ വളരെ പെട്ടെന്നു സ്ലോ ആകുന്നു. നിലവില്‍ 4 ജിബി റാം വരെയുള്ള ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. 4 ജിബി റാം ഉള്ള ഫോണുകളില്‍ രണ്ടു മോഡലുകള്‍ അടുത്ത് ഇറങ്ങാനിരിക്കുന്നു. മറ്റൊന്ന് സാംസംഗ് ഗാലക്‌സി എസ് 7 സീരീസ്. പക്ഷേ, ഇപ്പോഴിതാ 6 ജിബി റാം ഉള്ള ഫോണ്‍ വരുന്നു. ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ ആണ് 6 ജിബി റാം ഉള്ള ഫോണ്‍ ഇറക്കുമെന്ന് വ്യക്തമാക്കിയത്.

വിവോയുടെ പുതിയ മോഡലായ എക്‌സ്‌പ്ലേ 5-ല്‍ 6 ജിബി എല്‍പിഡിഡിആര്‍ 4 റാം ആയിരിക്കും എന്നു കമ്പനിയുടെ വിബോ അക്കൗണ്ടില്‍ നിന്നാണ് അറിയിച്ചത്. വിവോ എക്‌സ്‌പ്ലേ 5ന്റെ ഏതാനും ടീസര്‍ ഇമേജുകളും വൈബോ പുറത്തുവിട്ടു. ഫോണ്‍ മാര്‍ച്ച് 1ന് പുറത്തിറക്കും. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. ക്യുഎച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും ഫോണിനെന്നും സൂചനയുണ്ട്.

സാംസംഗ് നേരത്തെ തന്നെ 6ജിബി റാം ഫോണുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുറത്തിറങ്ങിയിട്ടില്ല. 4 ജിബി റാമില്‍ ആദ്യം ഫോണ്‍ പുറത്തിറക്കിയത് അസുസ് ആയിരുന്നു. അത് സെന്‍ഫോണ്‍ 2വില്‍ ആയിരുന്നു. സാംസംഗ് ഗാലക്‌സി നോട്ട് ഫൈവിലും ഗാലക്‌സി എസ് 6 എഡ്ജിലും 4 ജിബി റാം ആണുള്ളത്. എന്നാല്‍, എക്‌സ്‌പ്ലേയുടെ 6 ജിബി റാമില്‍ ഒരു ഭാഗം ഗ്രാഫിക്കല്‍ ഉപയോഗത്തിന് വിനിയോഗിക്കും എന്നാണ് കരുതപ്പെടുന്നത്.

വിവോയുടെ രണ്ടു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ പരിചയപ്പെടുത്തിയിരുന്നു. വിവോ 5, വിവോ എക്‌സ്എല്‍ എന്നിവ. വിവോ എക്‌സ്എല്‍ ലിക്വിഡ് മെറ്റല്‍ ഫിനിഷ് ആണെങ്കില്‍, വിവോ 5 ഫുള്‍ മെറ്റല്‍ ആണ്. രണ്ടും 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്‌പ്ലേയാണ്. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍ ഫോണുകള്‍ക്ക് കരുത്തു പകരുന്നു. വിവോ 5ന്, 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. എക്‌സ്എല്ലിനാകട്ടെ 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News