നിങ്ങള്‍ കാപ്പി കുടിക്കുന്നത് ശരിയായ സമയത്താണോ അല്ലയോ എന്നറിയാന്‍ ഈ വീഡിയോ കാണുക

ഒരുപേക്ഷ നമ്മള്‍ ആരും ചിന്തിച്ചിട്ടില്ലാത്ത കാര്യമായിരിക്കാം ഇത്. കാപ്പി കുടിക്കുന്നതിന് പ്രത്യേക സമയമുണ്ടോ? അല്ലെങ്കില്‍ കാപ്പി കുടിക്കുന്നത് ശരിയായ സമയത്തു തന്നെയാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മിക്ക ആളുകളും രാവിലെ എഴുന്നേറ്റു വരുമ്പോള്‍ തന്നെ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ്. എന്നാല്‍, അതു ശരിയല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. അത് എന്തു കൊണ്ടാണെന്നല്ലേ. ശാസ്ത്രീയമായ ചില കാര്യങ്ങളുണ്ട് അതില്‍.

കാപ്പി കുടിക്കാന്‍ ഏറ്റവും മികച്ച സമയം എന്നു പറയുന്നത് കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫേന്‍ തലച്ചോര്‍ കൃത്യമായി ഉപയോഗിക്കുന്ന സമയമാണെന്ന് പറയുന്നു. അത് എപ്പോഴാണെന്ന് ചോദിച്ചാല്‍ അതിരാവിലെ അല്ല എന്ന് ആദ്യം പറയാം. രാവിലെ ഹോര്‍മോണുകളിലെ മാറ്റങ്ങളും ഹോര്‍മോണുകള്‍ ഉയര്‍ന്ന നിലയിലായിരിക്കും എന്നതിനാലുമാണ് രാവിലെ നമുക്ക് അത്രമാത്രം ഫ്രഷ്‌നസ് തോന്നുന്നത്. അതുകൊണ്ടു തന്നെ കാപ്പി ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ഇതിന് കാരണമാകുന്നുണ്ട്.

ഒരാളുടെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ആണ്. അതായത് ഒരാളുടെയും ഉറക്കത്തെയും ഉണര്‍വിനെയും നിയന്ത്രിക്കുന്നത് കോര്‍ട്ടിസോള്‍ ആണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കോര്‍ട്ടിസോള്‍ കൂടുതലായി ശരീരത്തില്‍ പ്രവഹിക്കുന്നുണ്ട്. രാത്രിയില്‍ അത് കുറയുകയും ചെയ്യുന്നു. ഇതാണ് നമുക്ക് ക്ഷീണം തോന്നിക്കുന്നതും വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നതും. രാവിലെ എഴുന്നേറ്റ പാടെ കാപ്പി കുടിക്കുന്ന ഒരാളില്‍ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇനി വര്‍ഷങ്ങളായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പി കുടിച്ച് ശീലിച്ചതാണെന്നും അതില്ലാതെ പറ്റില്ല എന്നും ഉള്ളവര്‍ക്ക്. അത് എന്തുകൊണ്ടാണെന്നല്ലേ. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതിനാലാണത്. അല്ലാതെ അതില്ലാതെ ഊര്‍ജസ്വലനാവില്ല എന്നതു കൊണ്ടല്ല. പലരും രാവിലെ കാപ്പി കുടിക്കാന്‍ ഉപയോഗിക്കുന്നത് 6 മണിക്കാണ്. എന്നാല്‍, 6 മണിക്കും 10 മണിക്കും ഇടയില്‍ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല. പകരം 10 മുതല്‍ 12 മണി വരെയുള്ള സമയത്തും 2 മുതല്‍ 5 മണി വരെയുള്ള സമയത്തും കാപ്പി കുടിക്കുന്നത് ഉത്തമമാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ സമയമാണ് ശരീരം ശരിക്കും കൂടുതല്‍ കാപ്പി ആവശ്യപ്പെടുന്നതും കൂടാതെ ഈ സമയങ്ങളില്‍ കോര്‍ട്ടിസോളിനെ ബാധിക്കുകയില്ല എന്നതു തന്നെയാണ് ഇതിനു കാരണം.

ഉച്ചസമയം തുടങ്ങുന്നതിനു തൊട്ടുമുമ്പ് കാപ്പി കുടിച്ചാല്‍ മികച്ച ഫലം തരും. അല്ലെങ്കില്‍ അത് ഉറക്കത്തെ ബാധിക്കും. കോര്‍ട്ടിസോളിന്റെ അളവിനെ ക്രമം തെറ്റിക്കാതിരിക്കണമെങ്കില്‍ ആദ്യത്തെ കാപ്പി കുടിക്കുന്ന സമയം മാറ്റുന്നതും നന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News