ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണാഘോഷം ഭക്തിസാന്ദ്രമായി; സമ്മേളനം ലങ്കന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗുരുഭക്തിയില്‍ നിറഞ്ഞ് ശാന്തിഗിരി ആശ്രമത്തില്‍ ‘പൂജിതപീഠം സമര്‍പ്പണം’ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ പ്രത്യേക പുഷ്പാഞ്ജലിക്കും ആരാധനയ്ക്കും പിന്നാലെ ധ്വജം ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമായി. പത്തിന് ആരംഭിച്ച ‘പൂജിതപീഠം’ സമ്മേളനം ശ്രീലങ്കന്‍ പാര്‍ലമെന്ററികാര്യ-മാധ്യമ വിഭാഗം മന്ത്രിയും ഗവണ്‍മെന്റ് ചീഫ് വിപ്പുമായ ജയന്ത കരുണതിലക ഉദ്ഘാടനം ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം മെച്ചപ്പെടുത്താന്‍ ശാന്തിഗിരിയുടെ സന്ദേശങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ശ്രീ ജയന്ത കരുണതിലക ആഹ്വാനം ചെയ്തു. വൈകിട്ട് നാലിന് ആരംഭിച്ച കുംഭഘോഷയാത്രയില്‍ ആയിരക്കണക്കിനു ഗുരുഭക്തര്‍ പങ്കെടുത്തു. വൈകിട്ടു നടന്ന സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. സംസ്‌കാരമെന്നത് എല്ലാതരത്തിലുമുള്ള സംരക്ഷണമാണെന്നും അതാണു ശാന്തിഗിരി പ്രചരിപ്പിക്കുന്നതെന്നും ശ്രീ പാലോട് രവി ചൂണ്ടിക്കാട്ടി. രാത്രി പത്തിന് ശാന്തിഗിരി വിശ്വസാംസ്‌കാരികേന്ദ്രം അവതരിപ്പിച്ച കലാപരിപാടികളോടെ ‘പൂജിതപീഠം സമര്‍പ്പണാ’ഘോഷങ്ങള്‍ക്കു പരിസമാപ്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News