‘മോഡിജി, ചായ വില്‍പ്പന എങ്ങനെ പോകുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും പാക് നടിയുടെ ഫേസ്ബുക്ക് വീഡിയോ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പാകിസ്ഥാന്‍ ടെലിവിഷന്‍ താരം ക്വാന്‍ഡില്‍ ബലോച്ച്. ചായ് വാല എന്ന് മോദിയെ വിശേഷിപ്പിച്ചാണ് നടി തന്റെ പരിഹാസം ആരംഭിക്കുന്നത്. പാകിസ്ഥാന്‍ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും താരം വീഡിയോയില്‍ പറയുന്നു.

മോഡിജി, ചായ വില്‍പ്പന എങ്ങനെ പോകുന്നുവെന്നും നടി വീഡിയോയിലൂടെ മോദിയോട് ചോദിക്കുന്നു. പാകിസ്ഥാനെ കരുതിയിരിക്കുകയെന്നും ഞങ്ങളെ ദേഷ്യം പിടിപ്പിക്കരുതെന്നും നടി പറയുന്നു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ നാലര ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

മോദിയെ പരിഹസിക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങളും മറ്റു പോസ്റ്റുകളും താരത്തിന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here