സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്; 56 രാജ്യങ്ങളില്‍ നിന്ന് ചോക്ലേറ്റ് പിന്‍വലിക്കുന്നു; ഗുണനിലവാരം ഉറപ്പാക്കിയ ശേഷം തിരികെ വരുമെന്ന് കമ്പനി

ലണ്ടന്‍: ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഴ്‌സ് സ്‌നിക്കേഴ്‌സ് തിരിച്ചുവിളിക്കുന്നു. നെതര്‍ലാന്‍ഡ്‌സിലെ വേഗലിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ചോക്ലേറ്റുകളിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. തുടര്‍ന്നാണ് 56 രാജ്യങ്ങളില്‍ നിന്ന് ചോക്ലേറ്റും കമ്പനിയുടെ മറ്റു ഉത്പന്നങ്ങളും പിന്‍വലിക്കാന്‍ മാഴ്‌സ് തീരുമാനിച്ചത്.

കഴിഞ്ഞ മാസം ജര്‍മനിയിലെ ഒരു ഉപഭോക്താവിനാണ് ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് ലഭിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെതര്‍ലാന്‍ഡ്‌സിലെ പ്ലാന്റിലാണ് ഇത് നിര്‍മ്മിച്ചത് എന്ന് കണ്ടെത്തിയത്. ഈ പ്ലാന്റില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് കമ്പനി തിരികെ വിളിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളും ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി.

മുന്‍കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ചോക്ലേറ്റുകള്‍ പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. തങ്ങളുടെ എല്ലാ ഉത്പനങ്ങളിലും പ്ലാസ്റ്റിക് ഉണ്ടെന്ന് കരുതുന്നില്ലെന്നും ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇനി ഉത്പന്നങ്ങള്‍ വിപണിയിലേക്ക് വിടുകയുള്ളൂയെന്നും കമ്പനി വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here