ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ചിടത്തോളം പോയവര്‍ഷം ഒരു മികച്ച വര്‍ഷമായിരുന്നു. പുതുവര്‍ഷം തുടങ്ങി ഈ രണ്ടു മാസത്തിനിടെ മികച്ച പല ഫോണുകളും വിപണിയില്‍ എത്തിട്ടുണ്ട്. ഇനിയും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നിരവധി ഫോണുകള്‍ എത്തുന്നുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം.

1. സാംസംഗ് ഗാലക്‌സി എസ് 7, എസ് 7 എഡ്ജ്


സാംസംഗ് ഗാലക്‌സി എസ് 6 സീരീസുകള്‍ക്ക് ശേഷം എത്തുന്ന സ്മാര്‍ട്‌ഫോണുകളാണ് എസ് 7 സീരീസ് ഫോണുകള്‍. എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ അടുത്തമാസം മധ്യത്തോടെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ക്വാഡ് കോര്‍, ഒക്ടാകോര്‍ പ്രോസസറുകളില്‍ എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ ലഭിക്കും. ഓരോ റീജിയണ്‍ അനുസരിച്ചായിരിക്കും പ്രോസസറുകളുടെ ലഭ്യത. 4ജിബി റാം ഉള്ള എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സഹിതമാണ് എത്തുന്നത്.

2. എല്‍ജി ജി 5

LG-G5
എല്‍ജിയുടെ ഈ വര്‍ഷം ഇറങ്ങാനുള്ള ഫ് ളാഗ്ഷിപ്പ് ഫോണാണ് ജി 5. പുതിയ ഡിസൈനോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. കാമറ ഗ്രിപ്, മികച്ച ശബ്ദത്തിന് ഹൈ-ഫൈ ഡാക് എന്നിവയാണ് പുതിയ സവിശേഷത. 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ ഐപിഎസ് പാനലോടു കൂടിയാണ്. ഓണ്‍ ഡിസ്‌പ്ലേ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഉപയോഗിക്കൂ. ഡ്യുവല്‍ കാമറയാണ് എല്‍ജി ജി 5ന്. 16 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 8 മെഗാപിക്‌സല്‍ സെക്കണ്ടറി വൈഡ് ആംഗിള്‍ ലെന്‍സുമാണ് കാമറ. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും സവിശേഷതയാണ്. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2,800 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡിന്റെ 6.0 വേര്‍ഷന്‍ ഒഎസ് എന്നിവയാണ് ഹാര്‍ഡ്‌വെയര്‍.

3. ലെനോവോ വൈബ് കെ 5, വൈബ് കെ 5 പ്ലസ്


ചെനീസ് സ്മാര്‍ട്‌ഫോണ്‍ വമ്പന്‍മാരായ ലെനോവോയുടെ പുതിയ മോഡലുകളാണ് വൈബ് കെ 5, വൈബ് കെ 5 പ്ലസ് എന്നിവ. കഴിഞ്ഞയാഴ്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫോണ്‍ അവതരിപ്പിച്ചത്. കെ 5ന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും കെ 5 പ്ലസിന് 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുമാണുള്ളത്. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 13 മെഗാപിക്‌സല്‍ പിന്‍കാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, 2,750 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍. കെ 5ല്‍ സ്‌നാപ്ഡ്രാഗണ്‍ 415 പ്രോസസറും കെ 5 പ്ലസില്‍ സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസറുമാണ് കരുത്ത് പകരുന്നത്. ഏകദേശം 8,800 മുതല്‍ 9,000 രൂപ വരെയായിരിക്കും വില.

4. ഒബി എംവി 1


പുതുതായി സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്ന നിര്‍മാതാക്കളാണ് ഒബി. ഒബിയുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് എംവി 1. കഴിഞ്ഞയാഴ്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് ഫോണ്‍ പ്രഖ്യാപിച്ചത്. 5 ഇഞ്ച് സ്‌ക്രീനില്‍ ബജറ്റ് സ്മാര്‍ട്‌ഫോണാണ് ഒബി എംവി 1. സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍, 12 ജിബി റാം, 16 സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ് വെയര്‍ സവിശേഷതകള്‍. 2,500 എംഎഎച്ച് ആണ് ബാറ്ററി. 8 മെഗാപിക്‌സലാണ് പിന്‍കാമറയുടെ റസല്യൂഷന്‍. മെക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 10,000 രൂപ വിലയുള്ള ബജറ്റ് ഫോണ്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും എന്നാണ് വാര്‍ത്തകള്‍.

5. സോണി എക്‌സ്പീരിയ എക്‌സ്, എക്‌സ്എ


പുതിയ മെറ്റല്‍ ഡിസൈനോടെയാണ് എക്‌സ്പീരിയയുടെ പുതിയ മോഡലുകള്‍ എത്തുന്നത്. 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. എക്‌സ്എ എന്നത് താങ്ങാവുന്ന വിലയിലുള്ള ഫോണായിരിക്കും. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2,300 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ പിന്‍കാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി സ്‌പെഷ്യല്‍ ഫ്രണ്ട് കാമറ എന്നിവയാണ് എക്‌സ്പീരിയ എക്‌സ്എയുടെ സവിശേഷതകള്‍.

എക്‌സ്പീരിയ എക്‌സിന് സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസറാണ് കരുത്തു പകരുന്നത്. 3 ജിബി റാം, 32 ജിബി ഇന്റേണല്‍, 2,620 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹാര്‍ഡ്‌വെയര്‍. പിന്‍കാമറയുടെ റസല്യൂഷന്‍ 23 മെഗാപിക്‌സല്‍ ആണ്. ഫ്രണ്ട് കാമറയാകട്ടെ 13 മെഗാപിക്‌സലും. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

6. ജിയോണി എലൈഫ് എസ് 8


ബ്രാന്‍ഡ് ലോഗോയില്‍ നേരിയ മാറ്റം വരുത്തി ജിയോണി പുറത്തിറക്കുന്ന ഫോണാണ് എലൈഫ് എസ്8. ഐഫോണ്‍ 6എസിനു ശേഷം ത്രീഡി ടച്ച് ടെക്‌നോളജിയുമായി എത്തുന്ന സ്മാര്‍ട്‌ഫോണാണ് ജിയോണിയുടെ എലൈഫ് എസ് 8. 5.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. മീഡിയാടെക് ഹീലിയോ പി10 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 4 ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. ജിയോണിയുടെ ആദ്യത്തെ ഫുള്‍ മെറ്റല്‍ ബോഡി ഫോണാണ് എലൈഫ് എസ്8. 16 മെഗാപിക്‌സല്‍ പിന്‍കാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

7. എച്ച്പി എലൈറ്റ് എക്‌സ് 3

HP-Elite
ഏവരെയും അമ്പരപ്പിച്ച ഒരു ഫാബ്‌ലറ്റ് ആണ് എച്ച്പിയുടെ എലൈറ്റ് എക്‌സ് 3. വിന്‍ഡോസ് ടെന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫാബ്‌ലറ്റ് ഒരു വിന്‍ഡോസ് 10 ഡെസ്‌ക്ടോപ്പായും മാറ്റാന്‍ സാധിക്കും. വേണമെങ്കില്‍ എക്‌സ് 3യിലെ ക്രാഡ്ല്‍ ടൈപ്പ് ഡോക്ക് ഉപയോഗിച്ച് ടിവിയിലേക്ക് കണക്ട് ചെയ്യാനും സാധിക്കും. സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ ഫീച്ചേഴ്‌സ്. 4,150 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News