ഏഷ്യാകപ്പ് ട്വന്റി – 20യില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ 47 റണ്‍സിന് തോല്‍പ്പിച്ചു

മിര്‍പൂര്‍: ഏഷ്യാകപ്പ് ട്വന്റി – 20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ആതിഥേയരായ ബംഗ്ലാദേശിനെ 45 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ആദ്യം ബാറ്റ ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 166 റണ്‍സെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് കളി പൂര്‍ത്തിയാവുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുതക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കളി തുടങ്ങി 7 ഓവറിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാന്‍ 2 റണ്‍സെടുത്തും കോഹ്‌ലി റണ്‍സെടുത്തും റെയ്‌ന 13 റണ്‍സെടുത്തും പുറത്തായി. പിന്നീട് വന്ന റെയ്‌നയും യുവരാജും 13ഉം 15ഉം റണ്‍സെടുത്ത് കൂടാരം കയറിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. എന്നാല്‍, രക്ഷകനായി ഹര്‍ദിക് പാണ്ഡ്യ അവതരിക്കുകയായിരുന്നു. ധോണി 8 റണ്‍സുമായി പുറത്താകാതെ നിന്നു.

അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയും മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 83 റണ്‍സെടുത്ത് പുറത്തായി. ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ 31 റണ്‍സെടുത്തു. അല്‍-അമിന്‍ ഹൊസൈന്‍ 3 വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News