ലാവ്‌ലിനില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; സര്‍ക്കാരിന്റെ ലാഭത്തിനു വേണ്ടി കോടതിയെ ഉപയോഗിക്കരുത്; ഹര്‍ജി പരിഗണിക്കുന്നത് 2 മാസത്തേക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഉടന്‍ വാദം കേള്‍ക്കില്ല. താല്‍കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സര്‍ക്കാര്‍ കോടതിയെ ഉപയോഗിക്കരുത് ഹൈക്കോടതി താക്കീത് നല്‍കി.

രാഷ്ട്രീയ കാര്യങ്ങള്‍ക്കു വേണ്ടി കോടതിയെ വലിച്ചിഴക്കരുത് എന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ സര്‍ക്കാര്‍ ഇത്ര തിടുക്കം കാട്ടുന്നത് എന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു. ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് രണ്ടുമാസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. 2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കെട്ടിക്കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഉബൈദിന്റേതാണ് സുപ്രധാനമായ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here