നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ കത്തികൊണ്ട് കുത്തി; ജീവനോടെ കുഴിച്ചുമൂടി; എന്നിട്ടും കുഞ്ഞ് മരിച്ചില്ല

ബാങ്കോക്ക്, തായ്‌ലന്‍ഡ്:തായ്‌ലന്‍ഡില്‍ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ജീവനോടെ കുഴിച്ചു മൂടിയ രക്ഷിതാക്കളെ പൊലീസ് തെരയുന്നു. കഴിഞ്ഞ ദിവസമാണ് ശരീരത്തില്‍ പലതവണ കുത്തേറ്റ മുറിപ്പാടുകളുമായി ജീവനോടെ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കുഞ്ഞിനെ വയലില്‍ നിന്നും ഒരു കര്‍ഷകന്‍ കണ്ടെത്തിയത്. ഒരു ആണ്‍കുട്ടിയെയാണ് വയലില്‍ ഒരു കുഴിയില്‍ ഇലകള്‍ കൊണ്ട് മറയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെ ഒന്നിലധികം മുറിപ്പാടുകളുണ്ട്.

കര്‍ഷകസ്ത്രീ വയലില്‍ നിന്നും കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍, കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം എന്തായിരിക്കും എന്നു ഇതുവരെ പൊലീസിന് വ്യക്തമായിട്ടില്ല.

തായ്‌ലന്‍ഡില്‍ വിവാഹത്തിനു മുമ്പേ ഗര്‍ഭിണികളാകുകയും അമ്മമാരാകുകയും ചെയ്യുന്ന കൗമാരക്കാരികളുടെ എണ്ണം കൂടിവരുകയാണ്. നിയമവിരുദ്ധമാണെങ്കില്‍ പോലും ഗര്‍ഭഛിദ്രം തായ്‌ലന്‍ഡില്‍ പൊതുവായി നടക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News