ലാവ്‌ലിന്‍ കേസ്: കോടതിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; ചെന്നിത്തലയുടെ വിയോജനക്കുറിപ്പിനെ കുറിച്ച് അറിയില്ല; വീരേന്ദ്ര കുമാറിനെ മെരുക്കാന്‍ രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ജുഡീഷ്യറിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതി പരാമര്‍ശം തിരിച്ചടിയാണെന്ന് കരുതുന്നില്ല. അനുകൂല വിധി വരുമ്പോള്‍ പ്രശംസിക്കുകയും വിധി പ്രതികൂലമാകുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടല്ല തനിക്കുള്ളത്. ലാവ്‌ലിന്‍ കേസ് ഉപഹര്‍ജി നല്‍കുന്നതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിയോജനക്കുറിപ്പിനെപ്പറ്റി അറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വീരേന്ദ്രകുമാറിനെ മെരുക്കാന്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കും. ഒഴിവു വരുന്ന മൂന്നില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഒന്ന് സോഷ്യലിസ്റ്റ് ജനതയ്ക്കായി നല്‍കും. ഇക്കാര്യത്തില്‍ യുഡിഎഫില്‍ ധാരണയായി എന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here