ന്യൂഡില്‍സും പിസയും ഫ്രൈഡ് ചിക്കനും വിശപ്പകറ്റും; പക്ഷേ വരുന്ന രോഗങ്ങള്‍ക്ക് കണക്കുണ്ടാവില്ല

റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. റെഡിമെയ്ഡ് ഭക്ഷണം വാങ്ങി ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്നവരും ഉണ്ടായിരിക്കും. റെഡിമെയ്ഡ് ഭക്ഷണവും ഇറച്ചികളും ഒക്കെ കഴിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അഞ്ചിരട്ടിയോളം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള കലോറികളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഇത്തരം റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷകരമായ പല ഘടകങ്ങളും അടങ്ങിയതാണ്. അവ എന്തെല്ലാം ആണെന്ന് അറിയുമോ?

റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോള്‍ തന്നെ പോഷകഘടകങ്ങള്‍ നഷ്ടമാകുന്നത് എങ്ങനെ എന്നു മനസ്സിലാക്കാന്‍ സാധിക്കും. റെഡിമീല്‍ ആയി ലഭിക്കുന്ന ബീറ്റ്‌റൂട്ട് വേവിക്കുന്നത് ഇതിനൊരു ഉദാഹരണമായി പറയാം. ബീറ്റ്‌റൂട്ട് വേവിക്കുമ്പോള്‍ ഒരു പര്‍പ്പ്ള്‍ നിറം വെള്ളത്തിനു വരുന്നുണ്ടെങ്കില്‍ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാം. മറ്റു ചില വൈറ്റമിനുകളാകട്ടെ അപ്രത്യക്ഷമാകുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നു പോലുമില്ല. വൈറ്റമിന്‍ ബി ധാരാളം അടങ്ങിയ ഇലവര്‍ഗങ്ങളും കാന്‍സറിനെ പ്രതിരോധിക്കുന്ന ഗ്ലൂക്കോസിനേറ്റുകള്‍ അടങ്ങിയ കാബേജ് ഇനങ്ങളും ഇതിന് ഉദാഹരണമാണ്.

പച്ചക്കറികളിലും മറ്റു ഇലവര്‍ഗങ്ങളിലും പോഷകഘടകങ്ങള്‍ നഷ്ടമാകുന്നതിനെ ചൂടാക്കുന്നതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍, ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത് സാധ്യമല്ല. റെഡി മീലുകളില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്, പഞ്ചസാര, വൈറ്റമിന്‍ എന്നിവയുടെ അളവ് കവറില്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, റെഡിമീലുകളുടെ നിര്‍മാതാക്കള്‍ ആരും ഇത് ചെയ്യുന്നില്ലെന്നതാണ് വാസ്തവം. എത്രത്തോളം കാന്‍സര്‍ പ്രതിരോധ ഘടകങ്ങള്‍ ഇതില്‍ നിന്ന് നഷ്ടമാകുന്നുണ്ടെന്നും അറിയിപ്പു നല്‍കുന്നില്ല. ഇനി അഥവാ ഇക്കാര്യം ലേബലൈസ് ചെയ്താല്‍ പോലും അത് ആ ഭക്ഷണത്തിന്റെ അസംസ്‌കൃത വസ്തുവില്‍ അടങ്ങിയിട്ടുള്ളതായിരിക്കും. റെഡിമീല്‍ ആയിക്കഴിഞ്ഞ ശേഷമുള്ള വൈറ്റമിന്റെയോ പോഷകത്തിന്റെയോ അളവ് പറയില്ല.

മാത്രമല്ല, ആരോഗ്യകരമല്ലാത്ത പല ഘടകങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളെ രോഗിയാക്കാനും റെഡിമീലുകള്‍ ഇടയാക്കും. ഉദാഹരണത്തിന് പിസ അടക്കമുള്ളവയില്‍ ഉപയോഗിക്കുന്നത് കടുകെണ്ണയാണ്. സാധാരണഗതിയില്‍ ഒലിവ് ഓയിലില്‍ നിന്നാണ് ഇതുണ്ടാക്കുന്നതെങ്കിലും ഒലിവ് എണ്ണയുടെ ഗുണങ്ങളൊന്നും ഇതില്‍ കാണാനില്ല. സ്തനാര്‍ബുദം, ഹൃദ്രോഗം അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നാകാന്‍ ഒലിവ് ഓയിലിന് സാധിക്കും. എന്നാല്‍, കടുകെണ്ണയില്‍ ഈ ഗുണം കാണുന്നില്ല.

സര്‍വേ ഫലങ്ങള്‍ പ്രകാരം റെഡിമീലുകള്‍ മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് യാതൊരു തരത്തിലുമുള്ള പോഷകങ്ങളും നല്‍കുന്നില്ല. ഹൃദയം, തലച്ചോര്‍ എന്നിവയ്ക്ക് ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ബീ, വൈറ്റമിന്‍ ഡി, കാല്‍സ്യം, മഗ്നീഷ്യം, സെലേനിയും തുടങ്ങിയ മിനറലുകള്‍ എന്നിവയൊന്നും റെഡിമീലുകള്‍ പ്രദാനം ചെയ്യുന്നില്ല. സപ്ലിമെന്റുകളാണ് ഒരു മറുപടി എന്നു പറയാവുന്നത്. എന്നാല്‍, ഇവ പോലും വേണ്ടത്ര നാരുകള്‍ ഇല്ലാത്ത ഭക്ഷണമാണ്. കാന്‍സര്‍ പ്രതിരോധ ഘടകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ റെഡിമീലുകള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

റെഡിമീറ്റുകളാണ് മറ്റൊരു സാധനം. ഇറച്ചി ഇനങ്ങള്‍ ഏതും ആരോഗ്യത്തിന് ഹാനികരമാണ്. ഹീറ്റെറോസൈക്ലിക് അമിനെസ് എന്നറിയപ്പെടുന്ന കാര്‍സിനോജെന്‍ ധാരാളം അടങ്ങിയതാണ് റെഡി മീല്‍ ആയി വരുന്ന ഇറച്ചികള്‍. ഇത്തരം ഇറച്ചികള്‍ വാങ്ങി കഴിക്കാതിരിക്കുന്നതാകും നല്ലത്. പുറത്തു ലഭിക്കുന്ന ചിക്കന്‍ നഗറ്റ്, ചിക്കന്‍ കബാബ് തുടങ്ങിയ പ്രശസ്തമായ ഉല്‍പ്പന്നങ്ങളില്‍ ഗ്ലിക്കേഷന്‍ എന്‍ഡോപ്രൊഡക്ടുകള്‍ പ്രമേഹം, മതിഭ്രമം പോലുള്ള മാനസികരോഗങ്ങള്‍ എന്നിവയുണ്ടാക്കും. പ്രമേഹമോ കിഡ്‌നി രോഗങ്ങളോ ഉള്ളവര്‍ ഇത്തരം ഇറച്ചികള്‍ വാങ്ങി പാചകം ചെയ്ത് കഴിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News